ചെന്നൈ | പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. നിര്‍മാതാവും തിരക്കഥാകൃത്തും കൂടിയായിരുന്നു ഭാരതിരാജ.’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിച്ച അദ്ദേഹത്തെ 2004 ല്‍ രാജ്യം പത്മശ്രീ പരസ്‌കാരം നല്‍കി ആദരിച്ചു. 2013 ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രലീലാവതി. മക്കള്‍: ജനനി രാജ്കുമാര്‍, പരേതനായ സംവിധായകന്‍ മനോജ് ഭാരതിരാജ.സിഗപ്പു റോജകള്‍, നിഴല്‍ഗല്‍, അലൈകള്‍ ഓയിവതില്ലൈ, മുതല്‍ മര്യാദൈ, കിഴക്കു ചീമയിലെ എന്നിവയാണ് ഭാരതിരാജ സംവിധാനം നിര്‍വഹിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍. 2020 ല്‍ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മോഹന്‍ലാല്‍ നായകനായ ‘തുടരും’ സിനിമയില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ റോള്‍ കൈകാര്യം ചെയ്തു.