ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ പലരുടെയും കണ്ണ് ഫോണിലാണ്. രാത്രി ഏറെ വൈകിയും മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ട്. എന്നാൽ, ചിലരെങ്കിലും ഫോണുകൾ ഉപയോഗിക്കാറ് ഹൈ ബ്രൈറ്റ്നസിലാണ്. ഇത്തരത്തിൽ ബ്രൈറ്റ്നസ് കൂട്ടി ഉപയോഗിക്കുന്നത് നിങ്ങളുടെ കണ്ണിനും മൊബൈൽ ഫോണിനും ഒരുപോലെ പണി കിട്ടുന്ന കാര്യമാണ്.ദിവസവും സ്മാർട്ട്‌ഫോണിന്റെ ബ്രൈറ്റ്നസ് കൂട്ടി ഉപയോഗിക്കുന്നത് കണ്ണുകൾ വരണ്ടതാവാനും, അസ്വസ്ഥതയ്ക്കും, കണ്ണിൽ വേദന അനുഭവപ്പെടാനും കാരണമാകും. ക്രമേണ ഇത് കാഴ്ചക്കുറവിലേക്കും തലവേദനയിലേക്കും നയിക്കുന്നു.Also Read: കൂടുതൽ ഫീച്ചറുകളോടെ ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും; അറിയാം പുതിയ മാറ്റങ്ങൾഹൈ ബ്രൈറ്റ്നസ് നിങ്ങളുടെ ഉറക്കത്തെയും സാരമായി ബാധിക്കും. ഇതിൽ നിന്നും വരുന്ന ബ്ലൂ ലൈറ്റാണ് ഇവിടുത്തെ വില്ലൻ. രാത്രി മുഴുവൻ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉറക്കത്തിനുള്ള സമയമായി എന്ന് നിങ്ങളുടെ തലച്ചോറിന് മനസ്സിലാകില്ല. ഉറങ്ങാൻ സമയമായി എന്ന് നമ്മുടെ തലച്ചോറിനെ മനസ്സിലാക്കാൻ സഹായിക്കുന്ന മെലറ്റോണിനെ ഈ ബ്ലൂ ലൈറ്റ് തടയുന്നതാണ് കാരണം.ഹൈ ബ്രൈറ്റ്നസ് നമ്മുടെ സ്മാർട്ട്ഫോണിനെയും ബാധിക്കും. ഇത്തരത്തിൽ ബ്രൈറ്റ്നസ് കൂട്ടി ഉപയോഗിക്കുന്നത് മൊബൈൽ ഫോണിന്റെ ബാറ്ററി വീർക്കാനും പെട്ടെന്ന് തന്നെ കേടുവരാനും കാരണമാകുന്നു. നമ്മുടെ ഫോണിലെ ഫാൻസി ഡിസ്‌പ്ലേയും തകരാറിലാവാൻ ഇത് കാരണമാകും. അതുകൊണ്ട് തന്നെ എപ്പോഴും ഒരു കൃത്യമായ അളവിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് നല്ലത്.The post ഹൈ ബ്രൈറ്റ്നസിലാണോ മൊബൈൽ ഫോൺ ഉപയോഗിക്കാറ് ? എങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത് appeared first on Kairali News | Kairali News Live.