പൂർണനഗ്നനായി വീട്ടിൽ അതിക്രമിച്ചതായി പരാതി; റാന്നിയിൽ മധ്യവയസ്‌കന് കെട്ടിയിട്ട് ആൾക്കൂട്ട മർദനം

Wait 5 sec.

പത്തനംതിട്ട റാന്നി കരിങ്കുറ്റിയിൽ മധ്യവയസ്‌കന് കൈകാലുകൾ കെട്ടിയിട്ട് ആൾക്കൂട്ട മർദനം. പൂർണ നഗ്നനായി വീട്ടിൽ അതിക്രമിച്ച് കയറി കിടപ്പ് മുറിയിൽ ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.റാന്നി ഉന്നക്കാവ് സ്വദേശിയായ 58 കാരൻ വർഗീസ് മാത്യുവിനാണ് മർദനമേറ്റത്. കെട്ടിയിട്ട് മർദിച്ച ശേഷം നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പരുക്കേറ്റ വർഗീസ് മാത്യുവിനെ പൊലീസ് എത്തിയാണ് റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ALSO READ: പാലാ നഗരസഭയിൽ യുഡിഎഫിൽ തർക്കം; കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതിപ്രദേശവാസി സ്ത്രീയുടെ പരാതിയിൽ വർഗീസ് മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത 329 (3), 78 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഈ മാസം ഏഴാം തീയതിയാണ് അർധരാത്രിയോടെ സംഭവം നടക്കുന്നത്. തൊട്ടടുത്ത ദിവസമാണ് പൊലീസിന് പരാതി ലഭിക്കുന്നത്. പിന്നാലെ വർഗീസ് മാത്യുവിനെതിരെ കേസെടുക്കുകയായിരുന്നു.അതേസമയം വർഗീസിനെ ക്രൂരമായി മർദിച്ചവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ് 24ന് രാത്രി പതിനൊന്നരയ്ക്കും ഇരുപത്തിയെട്ടാം തീയതി രാത്രിയിലും വർഗീസ് മാത്യു നഗ്നനായി എത്തി വീടുകളിൽ അതിക്രമിച്ച് കയറിയതായാണ് എഫ് ഐ ആറിൽ പറയുന്നത്.The post പൂർണനഗ്നനായി വീട്ടിൽ അതിക്രമിച്ചതായി പരാതി; റാന്നിയിൽ മധ്യവയസ്‌കന് കെട്ടിയിട്ട് ആൾക്കൂട്ട മർദനം appeared first on Kairali News | Kairali News Live.