നവി മുംബൈ വിമാനത്താവളത്തിലെ ശിവാജി പ്രതിമ അനാച്ഛാദനം: ചടങ്ങിൽ ഷിൻഡെയെ ഒഴിവാക്കിയതിൽ പ്രതിഷേധം

Wait 5 sec.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശിവാജി പ്രതിമ അനാച്ഛാദന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ ഒഴിവാക്കിയതിൽ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിലെ ആഭ്യന്തര സംഘർഷത്തിലേക്കാണ് വിവാദം വിരൽ ചൂണ്ടുന്നത്. കടുത്ത അതൃപ്തി പരസ്യമാക്കി ഷിൻഡെ വിഭാഗവും രം​ഗത്തെത്തി.നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പ്രധാന പരിപാടിയിലേക്കുള്ള ക്ഷണത്തെച്ചൊല്ലിയുള്ള വിവാദം മഹായുതി സഖ്യത്തിനുള്ളിലെ ആഭ്യന്തര സംഘർഷങ്ങളെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടിരിക്കയാണ്. സംഭവം ഷിൻഡെ പാളയത്തിൽ നിന്ന് പ്രതിഷേധങ്ങൾക്കും പ്രതിപക്ഷ വിമർശനങ്ങൾക്കും പ്രോട്ടോക്കോൾ സംബന്ധിച്ച മുഖ്യമന്ത്രി ഓഫീസിന്റെ നോട്ടീസുകൾക്കും കാരണമായി.പദ്ധതിയിൽ സിഡ്‌കോയുടെ നേരിട്ടുള്ള മേൽനോട്ടം വഹിച്ചിട്ടും, മഹാരാഷ്ട്ര സംസ്ഥാന രൂപീകരണ ദിനത്തിൽ വിമാനത്താവളത്തിൽ ഛത്രപതി ശിവാജി മഹാരാജിന്റെ 20 അടി ഉയരമുള്ള പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് ഉപമുഖ്യമന്ത്രിയും നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ ക്ഷണിച്ചില്ലെന്നാണ് ആരോപണം. അദാനി എയർപോർട്ട് അതോറിറ്റിയും സിഡ്‌കോയും സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുൻ റായ്ഗഡ് ഗാർഡിയൻ മന്ത്രി അദിതി തത്കറെ, വനം മന്ത്രി ഗണേഷ് നായിക് എന്നിവർ പങ്കെടുത്തു. എന്നാൽ ഷിൻഡെയെ പരിപാടിയെക്കുറിച്ച് അറിയിച്ചിരുന്നില്ല.ALSO READ: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വീണ്ടും ഗവർണറുടെ ഇടപെടൽഅതേസമയം ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെയും അതിഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് എൻസിപി വൃത്തങ്ങൾ അവകാശപ്പെട്ടു. ഇതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ നേതാക്കൾ ഈ അവഗണന ആകസ്മികമല്ലെന്ന് ആരോപിച്ചു. സംസ്ഥാന മന്ത്രി സഞ്ജയ് ഷിർസാതും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ബ്യൂറോക്രസിയിലെ ഒരു വിഭാഗം രാഷ്ട്രീയ സമ്മർദ്ദത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും പദ്ധതിയുടെ അർഹമായ അംഗീകാരം നിഷേധിക്കാൻ ശ്രമിക്കുന്നുവെന്നും സേന വിഭാഗം മന്ത്രി തുറന്നടിച്ചു.പ്രതിപക്ഷത്തിനും ഈ വിഷയം ഒരു ആയുധമായി മാറിയിരിക്കുകയാണ്. ഭരണ സഖ്യത്തിനുള്ളിലെ ഷിൻഡെയുടെ നിലപാടിനെ ശിവസേന (യുബിടി) എംഎൽസി അംബാദാസ് ദാൻവെ പരിഹസിച്ചു. മഹായുതി പങ്കാളികൾക്കിടയിൽ വളർന്നുവരുന്ന പിരിമുറുക്കങ്ങൾ എടുത്തുകാണിക്കുന്നതായിരുന്നു ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ.The post നവി മുംബൈ വിമാനത്താവളത്തിലെ ശിവാജി പ്രതിമ അനാച്ഛാദനം: ചടങ്ങിൽ ഷിൻഡെയെ ഒഴിവാക്കിയതിൽ പ്രതിഷേധം appeared first on Kairali News | Kairali News Live.