സംംസ്ഥാനത്ത് ഷിഗല്ല പടർന്നു പിടിക്കുന്ന സ്ഥിതിയാണ്. വയനാട്ടിൽ നിരവധിപേർക്ക് ഇതിനോടകം ഷിഗല്ല രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. എന്നാൽ പ്രതിരേധവുമായി ബന്ധപ്പെട്ടോ മറ്റ് നടപടികളിലോ യാതൊരു വ്യക്തതയുമില്ലാതെ മുന്നോട്ട് പോകുകയാണ് കേരളത്തിലെ യു ഡി എഫ് സർക്കാർ. കണക്കുകളിൽ പോലും ആരോഗ്യ മന്ത്രിക്കോ മറ്റുള്ളവർക്കോ യാതൊരു വ്യക്തകയുമില്ല.ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ പറഞ്ഞത് ഷിഗല്ലയുടേതിന് സമാനമായ ലക്ഷമങ്ങളുമായി 38 കുട്ടികൾ ചികിത്സയിലാണെന്നാണ്. എന്നാൽ യഥാർഥത്തിൽ 58 പേരാണ് വയനാട്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലിരിക്കുന്നത്. ഇവർക്കെല്ലാം ഷിഗല്ലയുടേതിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഉള്ളത്. എന്നാൽ ഇതൊന്നും ആരോഗ്യ മന്ത്രിയോ ആരോഗ്യ വകുപ്പോ സർക്കാരോ അറിഞ്ഞിട്ടില്ല.Also read: പാലാ നഗരസഭയിൽ യുഡിഎഫിൽ തർക്കം; കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതിമഴക്കാല പൂർവ്വ ശുചീകരണം നടത്താത്തതും രോഗങ്ങൾ ഉണ്ടാവാൻ കാരണമായെന്ന് മന്ത്രി വാദം ഉന്നയിച്ചിരുന്നു. പ്രധാനമായും ഭക്ഷണത്തിലൂടേയും മലിന ജനത്തിലൂടേയുമാണ് ഷിഗെല്ല വ്യാപനം നടക്കുക. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.The post ഷിഗെല്ല: വ്യക്തതയില്ലാതെ ആരോഗ്യ വകുപ്പ്; മന്ത്രി പറഞ്ഞത് 38 കുട്ടികളെന്ന്, ചികിത്സിയിൽ 58 കുട്ടികൾ appeared first on Kairali News | Kairali News Live.