പ്രശസ്ത സംവിധായകൻ പി ഭാരതിരാജ വിടവാങ്ങി; അന്ത്യമായത് നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിന്

Wait 5 sec.

പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഇദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളുടെ പരമ്പര തന്നെ ഒരുക്കിയ സംവിധായകനാണ്. നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്.1977ൽ പുറത്തിറങ്ങിയ ’16 വയതിനിലേ’ ആണ് ആദ്യ സിനിമ. കിഴക്കേ പോകും റെയിൽ (1978), സിഗപ്പു റോജക്കൽ (1978), നിഴലുകൾ (1980), അലൈകൾ (1980), അലൈകൾ (1980), അലൈംഗൾ (1980), ഒരു കൈദിയിൻ ഡയറി (1985), മുതൽ മറിയത്തൈ (1985), കിഴക്ക് ചീമയിലെ (1993) എന്നിങ്ങനെ തമിഴ് ചലച്ചിത്ര രം​ഗത്തെ തന്നെ നിരവധി നാഴികക്കല്ലായ സിനിമകൾ സംവിധാനം ചെയ്തു. രജനീകാന്ത്, കമൽഹാസൻ, ശിവാജി ഗണേശൻ തുടങ്ങിയ തമിഴ് സിനിമയിലെ താരങ്ങൾക്കൊപ്പമെല്ലാം ഭാരതിരാജ പ്രവർത്തിച്ചിട്ടുണ്ട്.ALSO READ: നടിയെ ആക്രമിച്ച കേസ്: പിന്മാറില്ല മുന്നോട്ട് തന്നെ; മെമ്മറി കാർഡ് പരിശോധിച്ചതിൽ അതിജീവിത നൽകിയ പുതിയ ഹർജി ഇന്ന് പരിഗണിക്കും2020ൽ പുറത്തിറങ്ങിയ മീനും ഒരു മരിയതൈ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ. അടുത്ത കാലത്തായി അഭിനേതാവായും സജീവമായിരുന്നു ഭാരതിരാജ. ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച ഭാരതിരാജ, മോഹൻലാലും ശോഭനയും വേഷമിട്ട തരുൺ മൂർത്തിയുടെ തുടരും (2025) എന്ന സിനിമയിലും തിളങ്ങി. അദ്ദേഹം അവസാനമായി ബി​ഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടതും തുടരും സിനിമയിലൂടെ ആയിരുന്നു.The post പ്രശസ്ത സംവിധായകൻ പി ഭാരതിരാജ വിടവാങ്ങി; അന്ത്യമായത് നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിന് appeared first on Kairali News | Kairali News Live.