ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അത്യാധുനിക അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനിൽ യുഎസ് സൈന്യത്തിന്റെ അതിശക്തമായ പ്രത്യാക്രമണം.ഇറാന്റെ സുപ്രധാന മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടാണ് അമേരിക്കൻ വ്യോമസേനയും നാവികസേനയും സംയുക്തമായി ആക്രമണം നടത്തിയത്.അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നതിന് പിന്നിൽ ഇറാന്റെ നേരിട്ടുള്ള ആക്രമണമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത തിരിച്ചടിക്ക് ഉത്തരവിട്ടത്.ഇതോടെ പശ്ചിമേഷ്യയിൽ താൽക്കാലികമായി നിലനിന്നിരുന്ന വെടിനിർത്തൽ സാധ്യതകളെ കുറിച്ച് ആശങ്കയേറിയിരിക്കുകയാണ്.തങ്ങളുടെ സൈനികർക്കോ ആസ്തികൾക്കോ നേരെ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും അതിശക്തമായ വില നൽകേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.അപ്പാച്ചെ ഹെലികോപ്റ്ററിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര വ്യവസ്ഥകളുടെ ലംഘനമാണെന്നും, തങ്ങളുടെ സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെ പോകാനും മടിക്കില്ലെന്നും യുഎസ് അറിയിച്ചു.മറുവശത്ത്, അമേരിക്കയുടെ ആക്രമണത്തെ കടുത്ത ഭാഷയിലാണ് ഇറാൻ അപലപിച്ചത്. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിത് എന്നും, അമേരിക്കയുടെയും ഇസ്രായേലിന്റെയും താവളങ്ങൾക്ക് നേരെ സമാനതകളില്ലാത്ത പ്രത്യാക്രമണം ഉണ്ടാകുമെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മുന്നറിയിപ്പ് നൽകി.The post ഇറാൻ സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയുടെ ബോംബാക്രമണം; അപ്പാച്ചെ ഹെലികോപ്റ്റർ തകർത്ത ഇറാൻ നടപടിയെ തുടർന്നാണ് ആക്രമണം appeared first on Arabian Malayali.