ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കുമെന്ന് ആലോചിച്ച് തല പുകയ്ക്കുന്നവർക്ക് ഒരു ഹെൽത്തി വിഭവം എങ്ങനെയുണ്ടാക്കാമെന്ന് പറഞ്ഞുതരാം. ബ്രേക്ക് ഫാസ്റ്റായും നാലുമണി പലഹാരമായും കഴിക്കാൻ പറ്റുന്ന വിഭവമാണിത്. ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം ടേസ്റ്റിലും മുൻപന്തിയിൽ തന്നെ.ആവശ്യമായ ചേരുവകൾപുട്ടുപൊടി: 1 കപ്പ്വെള്ളം: ആവശ്യത്തിന്തേങ്ങ ചിരകിയത്: അര കപ്പ്നല്ല ജീരകം: മുക്കാൽ ടീസ്പൂൺനെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ: 1 ചെറിയ സ്പൂൺഉപ്പ്: പാകത്തിന്തയ്യാറാക്കുന്ന വിധംഒരു പാത്രം അടുപ്പിൽവെച്ച് ഒന്നേമുക്കാൽ കപ്പ് വെള്ളം ചൂടാക്കാനായി വെക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പും ഒരു ടീസ്പൂൺ നെയ്യോ വെളിച്ചെണ്ണയോ ചേർക്കണം. ഇനി മിക്സിയുടെ ചെറിയ ജാറിൽ അര കപ്പ് തേങ്ങയും മുക്കാൽ ടീസ്പൂൺ നല്ല ജീരകവും ചേർത്ത് ചതച്ചെടുക്കണം.വെള്ളം ചൂടായാൽ ഈ കൂട്ട് അതിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കുക. ജീരകത്തിന്റെയും നാളികേരത്തിന്റെയും ഗന്ധം വെള്ളത്തിൽ നന്നായി ഇറങ്ങുന്നവരെ ചൂടാക്കാം. ഇത് നന്നായി തിളച്ചു കഴിഞ്ഞാൽ തീ സിമ്മിലേക്കാക്കി ഒരു കപ്പ് പുട്ടുപൊടി ചേർക്കാം. ഇനി ഒരു തവി ഉപയോഗിച്ച് മാവ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.ALSO READ: ഇഡലി തട്ടിൽ തയ്യാറാക്കാം നല്ല സോഫ്റ്റ് ബണ്ണുകൾ ഈസിയായിമാവിന്റെ ചൂട് കുറഞ്ഞാൽ, ചെറുചൂടോടെ തന്നെ നന്നായി കുഴച്ചെടുക്കുക. ഇനി കുഴച്ച മാവിൽ നിന്ന് ചെറിയ ബോൾസ് ആക്കി ഉരുട്ടിയെടുക്കണം. മാവ് കൂടുതൽ കട്ടിയാണെങ്കിൽ അല്പം ചൂടുവെള്ളം ചേർക്കാവുന്നതാണ്.ഇനി ഒരു സ്റ്റീമറിൽ വെള്ളം തിളപ്പിച്ച ശേഷം, തട്ടിൽ ഒരു വാഴയില വെച്ച് ഉരുളകൾ അതിലേക്ക് നിരത്താം. 10 മുതൽ 12 മിനിറ്റ് വരെ അടച്ചുവെച്ച് ഇവ ആവിയിൽ വേവിച്ചെടുക്കണം. ശേഷം ഗ്യാസ് ഓഫ് ചെയ്ത് 5 മിനിറ്റ് വരെ പുറത്തെടുക്കാതെ വെക്കുക. ചൂടോടെ എടുത്താൽ പലഹാരം പൊട്ടിപ്പോയേക്കാം. വിളമ്പുന്നതിന് മുൻപ് അല്പം കൂടി ചിരകിയ നാളികേരവും മധുരം വേണമെന്നുണ്ടെങ്കിൽ അല്പം പഞ്ചസാരയും മുകളിൽ വിതറിയാൽ നല്ല സോഫ്റ്റും ടേസ്റ്റിയുമായ പലഹാരം റെഡി.The post ബ്രേക്ക് ഫാസ്റ്റിന് ഒരു നാടൻ വിഭവമായാലോ? ഇതാ ആവിയിൽ വേവിച്ച ഹെൽത്തി പലഹാരം appeared first on Kairali News | Kairali News Live.