വീട്ടിൽ നിന്നും 43 ലിറ്റർ വിദേശമദ്യം പിടികൂടി; പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ

Wait 5 sec.

വീട്ടിൽ വില്പനയ്ക്കായി 86 കുപ്പികളിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പത്തനംതിട്ടയിൽ ഒരാൾ പിടിയിൽ. കൊല്ലമുള ചാത്തൻ തറ സ്വദേശി കഴുത്തൂട്ടു പുരയിടത്തിൽ നസീറിനെയാണ് (51) എക്സൈസ് അറസ്റ്റ് ചെയ്തത്. റാന്നി റേഞ്ച് ഇൻസ്‌പെക്ടർ ആർ. വിശാഖിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഓട്ടോ ഡ്രൈവറായ നസീർ താമസിക്കുന്ന വീട്ടിലെ കോഴിക്കൂട്ടിന് ഉള്ളിൽ നിന്ന് മദ്യം കണ്ടെത്തിയത്.കൊല്ലമുളയിലും പരിസരത്തും ഓർഡർ അനുസരിച്ച് ഇയാൾ മദ്യം എത്തിച്ചു നൽകുകയാണ് ചെയ്തു വന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൊല്ലമുളയിൽ അനധികൃത മദ്യവിൽപന നടക്കുന്നതായി എക്സൈസ് ഷാഡോ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി മഫ്തി സംഘം ഇയാളെ നിരീക്ഷിക്കുകയായിരുന്നു.Also Read : ‘ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും’; പുതിയ ലോകത്ത് കാലിടറാതെ പിടിച്ചുനിൽക്കണമെന്ന് കെ ആ‍ർ മീരപരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ വിശാഖ്. ആർ ,അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. കെ. സന്തോഷ്‌ കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. ആർ രജീഷ്, അതുൽ കൃഷ്ണൻ ,ജോബിൻജോസ് , പ്രകാശ് എസ്. മഹേഷ്‌, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിരഞ്ജനാ കരുണാകരൻ എന്നിവരും പങ്കെടുത്തു.The post വീട്ടിൽ നിന്നും 43 ലിറ്റർ വിദേശമദ്യം പിടികൂടി; പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ appeared first on Kairali News | Kairali News Live.