കൊല്ലത്ത് അഭയകേന്ദ്രത്തിൽ വയോധികരായ അന്തേവാസികളെ പീഡനത്തിനിരയാക്കി എന്ന് പരാതി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വയോധികരായ അന്തേവാസികളെ പീഡനത്തിനിരയാക്കിയന്നാണ് പരാതി. സംഭവത്തിൽ അഭയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്രഹ്മദാസിനെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതിക്രമത്തിന് ഇരയായ വയോധികരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.ALSO READ: സംഘപരിവാറിന്റെ നേതാവായ നരേന്ദ്രമോദിയെ ആശ്ലേഷിക്കാൻ യാതൊരു മടിയുമുണ്ടായില്ലേ? രാഹുൽ ഗാന്ധിയെ വിമർശിച്ച് എ എ റഹീം എംപിവയോധികർക്ക് അഭയമേകേണ്ട തെന്മലയിലെ ‘പുനർജനി’ അഭയകേന്ദ്രത്തിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 70-ഉം 72-ഉം വയസ്സുള്ള രണ്ട് വയോധികരാണ് ഇവിടെ കൊടിയ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായത്. രാത്രികാലങ്ങളിൽ മദ്യപിച്ചെത്തുന്ന ബ്രഹ്മദാസ്, വയോധികർക്ക് നിർബന്ധപൂർവ്വം മദ്യം നൽകാൻ ശ്രമിക്കാറുണ്ടെന്ന് പരാതിക്കാർ വെളിപ്പെടുത്തി. മദ്യം വേണ്ടെന്ന് വെക്കുന്ന അമ്മമാരെ ഇയാൾ ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. വർഷങ്ങളായി ഈ കേന്ദ്രത്തിൽ കഴിയുന്ന ഒരു വയോധികയും, പത്ത് ദിവസം മുമ്പ് മാത്രം ഇവിടെ എത്തിയ മറ്റൊരു സ്ത്രീയുമാണ് പരാതിയുമായി രംഗത്തെത്തിയത്.The post കൊല്ലത്ത് അഭയകേന്ദ്രത്തിൽ വയോധികരായ അന്തേവാസികളെ പീഡിപ്പിച്ചെന്ന് പരാതി; നടത്തിപ്പുകാരൻ കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.