ആലപ്പുഴയില്‍ നിന്ന് കാണാതായ എ എസ് ഐ ഗുരുവായൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

Wait 5 sec.

തൃശൂര്‍ | ആലപ്പുഴയില്‍ നിന്ന് കാണാതായ എ എസ് ഐയെ ഗുരുവായൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നര്‍കോട്ടിക് സെല്‍ എ എസ് ഐ ശാന്തകുമാര്‍ (52) ആണ് മരിച്ചത്.മാരാരിക്കുളം സ്വദേശിയായ ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് മുതല്‍ കാണാതായെന്ന പരാതിയില്‍ ഇന്ന് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നു. യൂണിഫോം മുറിയില്‍ തൂക്കിയിട്ടിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 0471-2552056)