കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

Wait 5 sec.

കൊച്ചി | കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത് തടങ്കലില്‍ പാര്‍പ്പിച്ച പ്രതി പോലീസ് പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുരി സ്വദേശി അബ്ദുല്‍ റഹിം ആണ് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തു നിന്ന് പിടിയിലായത്.ചേരാനല്ലൂരിലെ വാടക കെട്ടിടത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഏഴ് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് രക്ഷപ്പെടുത്തി. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഓരോരുത്തരില്‍ നിന്നും പ്രതി 30 ലക്ഷം രൂപ വീതം തട്ടിയെടുത്തെന്നാണ് വിവരം. സംഘത്തിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്.