സെൻസർ ബോർഡിനെ കബളിപ്പിച്ച് ‘മോളിവുഡ് ടൈംസ്’; തീയറ്ററിൽ പ്രദർശിപ്പിച്ചത് മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളോടെ

Wait 5 sec.

പുതിയ മലയാള ചിത്രമായ ‘മോളിവുഡ് ടൈംസിൻ്റെ’ നിർമ്മാതാക്കളും അണിയറ പ്രവർത്തകരും സെൻസർ ബോർഡിനെ കബളിപ്പിച്ചതായി പരാതി. അസഭ്യവാക്കുകൾ മ്യൂട്ട് ചെയ്ത് സെൻസർ സർട്ടിഫിക്കറ്റ് നേടിയ ചിത്രം അസഭ്യവാക്കുകൾ ഉൾപ്പെടുത്തി ഒരാഴ്ചയോളം പ്രദർശിപ്പിച്ചു. സംഭവം വിവാദമായതോടെ അണിയറ പ്രവർത്തകർ ചിത്രത്തിലെ തെറി ഒഴിവാക്കി പുതിയ പതിപ്പ് തിയറ്ററുകളിൽ എത്തിച്ചു.സെൻസർ ബോർഡിനെ കബളിപ്പിച്ച മോളിവുഡ് ടൈംസ് എന്ന മലയാള സിനിമയുടെ നിർമ്മാതാക്കൾക്കും അണിയറ പ്രവർത്തകർക്കും എതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. ആഷിക് ഉസ്മാൻ നിർമിച്ച് അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ജൂൺ അഞ്ചിനാണ് റിലീസ് ചെയ്തത്. സിനിമയിൽ പല ഭാഗങ്ങളിലുമുള്ള അസഭ്യവാക്കുകളെ കുറിച്ച് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ സെൻസർ ബോർഡ് അംഗങ്ങളോട് ചിലർ വാക്കാൽ പരാതിപ്പെടുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സെൻസർ ചെയ്ത കോപ്പിയല്ല തിയറ്ററിൽ പ്രദർശിപ്പിച്ചതെന്ന് വ്യക്തമായി. സെൻസർ ബോർഡിനെ കബളിപ്പിച്ച വിവരം സിനിമാ പ്രവർത്തകർക്കിടയിലും വാർത്തയായി. സംഭവം വിവാദമായതിനു പിന്നാലെ വ്യാഴാഴ്ച രാത്രിയോടെ സിനിമയുടെ തെറി ഒഴിവാക്കിയ പതിപ്പ് അണിയറ പ്രവർത്തകർ തിയറ്ററുകളിൽ എത്തിച്ചു.ALSO READ: അല്ലു ആരാധകർ ഡബിൾ ഹാപ്പി; കേരളത്തിൽ റീ റിലീസിലും കത്തിക്കയറി ‘ഹാപ്പി’, വൈറലായി വീഡിയോസംഭവത്തിൽ ആവശ്യമായ തെളിവുകൾ ശേഖരിച്ച സെൻസർ ബോർഡ് മോളിവുഡ് ടൈംസിൻ്റെ നിർമാതാവിന് നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ്. സെൻസർ ചെയ്ത സിനിമ അനധികൃതമായി തിരുത്തൽ വരുത്തുന്നത് നിലവിൽ മൂന്നു വർഷം വരെ തടവുശിക്ഷയും 10ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മലയാള സിനിമാലോകം മുഴുവൻ ഈ സംഭവം പ്രചരിച്ചു കഴിഞ്ഞെങ്കിലും നിർമാതാക്കളുടെ സംഘടന അറിഞ്ഞ മട്ടില്ല.The post സെൻസർ ബോർഡിനെ കബളിപ്പിച്ച് ‘മോളിവുഡ് ടൈംസ്’; തീയറ്ററിൽ പ്രദർശിപ്പിച്ചത് മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളോടെ appeared first on Kairali News | Kairali News Live.