പൊതുമേഖലാ ബാങ്കായ എസ് ബി ഐയിൽ അപ്രഖ്യാപിത നിയമന നിരോധനം. അറുപത്തി ആറായിരത്തോളം താൽക്കാലിക ജീവനക്കാരെ നിയോഗിച്ചാണ് ഒരു ലക്ഷം ജീവനക്കാരുടെ ഒഴിവ് മാനേജ്മെൻ്റ് നികത്തുന്നത്. ബ്രാഞ്ചുകൾ അടച്ചുപൂട്ടിയും കൗണ്ടറുകളുടെ എണ്ണം കുറച്ചുമാണ് മാനേജ്മെൻ്റ് ആൾ ക്ഷാമത്തെ മറികടക്കുന്നത്.എസ് ബി ഐ – എസ് ബി ടി ലയന സമയത്ത് 2,76,275 ജീവനക്കാരാണ് ആകെ ഉണ്ടായിരുന്നത്. അത് 2,38,226 ആയി കുറഞ്ഞു. 38,049 ജീവനക്കാരുടെ കുറവ്. ബ്രാഞ്ചുകൾ അടച്ചുപൂട്ടിയും കൗണ്ടറുകളുടെ എണ്ണം കുറച്ചുമാണ് അധികൃതർ ആൾക്ഷാമത്തെ മറികടക്കുന്നത്. ലയന ശേഷം രണ്ടായിരത്തോളം ബ്രാഞ്ചുകൾ പൂട്ടി. ചെറുകിട ശാഖകളിൽ 6 കൗണ്ടറുകൾ ഉണ്ടായിരുന്നത്, രണ്ടോ മൂന്നോ ആക്കി കുറച്ചു. 20 വരെ കൗണ്ടറുകൾ ഉണ്ടായിരുന്ന വൻകിട ബ്രാഞ്ചുകളിൽ അത് പത്താക്കി. ഇതോടെ ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിയാ യതായി ബാങ്കിംഗ് മേഖലയിലെ പ്രമുഖ സംഘടനയായ ബെഫി ചൂണ്ടിക്കാട്ടുന്നു.ALSO READ: എത്ര ശ്രമിച്ചിട്ടും സിബിൽ സ്കോ‍ർ കൂടുന്നില്ലേ? ഈ സ്മാ‍ർട്ട് ടിപ്പുകൾ പരീക്ഷിച്ചുനോക്കൂഓൺലൈൻ ഇടപാടുകൾ വർദ്ധിച്ചതിനാൽ ബ്രാഞ്ചുകളിൽ ജോലിഭാരം കുറഞ്ഞു എന്നാണ് മാനേജ്മെൻ്റിൻ്റെ വാദം. എന്നാൽ ജോലിഭാരം വർദ്ധിച്ചുവെന്നാണ് ജീവനക്കാരുടെ നിലപാട്. ബാങ്കിലെ ബിസിനസും ഇടപാടുകളും വർദ്ധിച്ചതാണ് ജോലിഭാരം ഉയരാൻ കാരണം. വർദ്ധിച്ച ബിസിനസിന്റെ കണക്ക് കൂടി പരിശോധിച്ചാൽ എസ്ബിഐയിൽ ഒരു ലക്ഷത്തോളം ജീവനക്കാരുടെ കുറവുണ്ട്. ഇത് മറികടക്കാനാണ് താൽക്കാലിക ജീവനക്കാരെ ബാങ്ക് ഉപയോഗിക്കുന്നത്.The post ബ്രാഞ്ചുകൾ അടച്ചുപൂട്ടി, കൗണ്ടറുകളുടെ എണ്ണം കുറച്ചു; എസ് ബി ഐയിൽ അപ്രഖ്യാപിത നിയമന നിരോധനം appeared first on Kairali News | Kairali News Live.