റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ മെഡിക്കല്‍ ഷോപ്പില്ല ! കാരണം ഇതാണ്

Wait 5 sec.

ദീർഘദൂര യാത്രയ്ക്കായി പലരും ആശ്രയിക്കുന്നത് ട്രെയിനുകൾ ആയിരിക്കും. ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ക്ക് ആവശ്യമുള്ള ധാരാളം സൗകര്യങ്ങൾ കാണാൻ സാധിക്കും. ഭക്ഷണ പാനീയങ്ങൾ വിൽക്കുന്ന കടകൾ, സ്‌റ്റേഷണറി സാധനങ്ങള്‍, ശൗചാലയങ്ങള്‍, വിശ്രമ മുറികള്‍ എന്നിവ നമുക്ക് കാണാൻ സാധിക്കും. എന്നാൽ നിങ്ങൾ മെഡിക്കല്‍ ഷോപ്പ് കണ്ടിട്ടുണ്ടോ ?റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ മറ്റ് കടകള്‍ പോലെതന്നെ മെഡിക്കല്‍ ഷോപ്പുകളും മുൻപ് അനുവദിച്ചിരുന്നു. 2001 ലെ റെയില്‍വേ ബോര്‍ഡിന്റെ ഔദ്യോഗിക രേഖകള്‍ പ്രകാരം റെയില്‍വേ സ്റ്റേഷനിലുള്ള ഒരു കെമിസ്റ്റ് സ്റ്റാളിന് പരമാവധി 108 ചതുരശ്ര അടി സ്ഥലം മതിയെന്ന് ആണ് പറഞ്ഞിരുന്നത്. എന്നാൽ നിലവിൽ ആ നിയമങ്ങൾ മാറി. പുസ്തക ശാലകള്‍, കെമിസ്റ്റ് സ്റ്റാളുകള്‍, പലവക സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് ആയിരുന്നു പണ്ട് അനുമതി ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് മരുന്ന് സ്റ്റാളുകളുടെ സ്ഥാനത്ത് മള്‍ട്ടി പര്‍പ്പസ് (MPS) സ്റ്റാളുകളാണ് ഉള്ളത്.ALSO READ: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യത; പൊൻമുടി അടച്ചുമരുന്ന് ഷോപ്പുകൾ ഒഴിവാക്കാൻ ചില കാരണങ്ങൾ ഉണ്ട്. റെയിൽവേ സ്റ്റേഷനുകളില്‍ ഭക്ഷണശാല, ടിക്കറ്റ് കൗണ്ടര്‍, വെയ്റ്റിംഗ് ഏരിയ പോലുള്ള സേവനങ്ങള്‍ക്കാണ് കൂടുതല്‍ സ്ഥലം നല്‍കുന്നത്. ചെറിയ സ്റ്റേഷനുകളില്‍ സ്ഥലക്കുറവ് ഉണ്ടാകും. ഇവിടെ മറ്റൊരു കട കൂടി നടത്താനുള്ള സ്ഥലം ഉണ്ടാവില്ല. ട്രെയിനുകള്‍ ഏത് സമയത്തും വരുന്നതിനാല്‍ മെഡിക്കല്‍ ഷോപ്പ് തുറന്ന് നിര്‍ത്താന്‍ സ്റ്റാഫ്, ലൈസന്‍സ്, സുരക്ഷ എന്നിവ വേണം. എല്ലായിടത്തും അത് സാമ്പത്തികമായി ലാഭകരമാകണമെന്നില്ല. അതുകൊണ്ട് ആളുകൾ താല്പര്യം കാണിക്കില്ല. മരുന്ന് വില്‍ക്കാന്‍ പ്രത്യേക ഡ്രഗ് ലൈസന്‍സ്, യോഗ്യരായ ഫർമസിസ്റ്റ് എന്നിവ നിര്‍ബന്ധമാണ്. റെയില്‍വേയ്ക്ക് നേരിട്ട് അത് നടത്തുന്നതിനെക്കാള്‍ സ്വകാര്യ കടകള്‍ക്ക് ലീസ് നല്‍കുകയാണ് പതിവ്.വലിയ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കൂടുതലായതിനാല്‍ മെഡിക്കല്‍ ഷോപ്പ് ഉണ്ടാകാം. പക്ഷേ ചെറിയ സ്റ്റേഷനുകളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ ആരും ഷോപ്പ് എടുക്കാന്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യം ഉണ്ടാകും. ചില വലിയ സ്റ്റേഷനുകളില്‍ മെഡിക്കല്‍ ഷോപ്പ് ഇല്ലെങ്കിലും ഫസ്റ്റ് എയ്ഡ് റൂം, റെയില്‍വേ ഡോക്ടര്‍, എമര്‍ജന്‍സി ഹെല്‍ത്ത് ഡെസ്‌ക് എന്നിവ കാണാൻ സാധിക്കും. വലിയ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ആവശ്യം കൂടുന്നതിനാല്‍ ഫാര്‍മസി തുടങ്ങുന്ന പ്രവണത കൂടുന്നുണ്ട്. ഈ നിയന്ത്രണങ്ങള്‍ക്ക് പുറമേ നിരവധി സ്റ്റേഷനുകളില്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട് . ഇന്ത്യയില്‍ 21 സ്റ്റേഷനുകളില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറുകള്‍ നിലവിൽ കാണാൻ സാധിക്കൂ.The post റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ മെഡിക്കല്‍ ഷോപ്പില്ല ! കാരണം ഇതാണ് appeared first on Kairali News | Kairali News Live.