🔹1406. മോളിവുഡ്ടൈംസ് Language : മലയാളം ഴോണർ : ഡ്രാമ വളരെ ചെറിയ പ്രായത്തിലെ ഹൊറർ നോവലുകൾ വായിച്ച് ഭയം എന്ന വികാരത്തെ ഏറെ ഇഷ്ടപ്പെടുന്ന വിനീത് മാധവൻ എന്ന നസ്ലൻ കഥാപാത്രമാണ് കഥാനായകൻ ... തുടർന്ന്, വേൾഡിലെ തന്നെ ഏറ്റവും മികച്ച ഹൊറർ സിനിമ തനിക്ക് സംവിധാനം ചെയ്യണമെന്ന AIM ലേക്ക് കാര്യങ്ങൾ എത്തുന്നു... എന്നാൽ അതത്ര എളുപ്പമായിരുന്നില്ല.... സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞെത്തിയ സിനിമകളെല്ലാം തന്നെ ഈ ഫീൽഡിനെ റൊമാന്റിസൈസ് ചെയ്യുകയാണെന്നും, എന്നാൽ തനിക്ക് അത്തരം ട്രീറ്റ്മെന്റ് താല്പര്യമില്ലെന്നും സിനിമ അത്ര വലിയ സംഭവമൊന്നുമല്ലെന്നും അത് അങ്ങനെയൊരു ബബിളിൽ കൊണ്ടു നിർത്താതെ കഥപറയുന്ന സിനിമ ഇതാണെന്നുമൊക്കെ സംവിധായകൻ പലയിടങ്ങളിലായി പറയുന്നത് കണ്ടിട്ടുണ്ട്... എന്നാൽ ഇവിടെയാണ് ആ ബബിൾ ഏറ്റവും കൂടുതൽ വർക്കായത് സാറേ, ഈ ഇൻഡസ്ട്രി ഇത്ര എളുപ്പമായിരുന്നോ? വിനീത് മാധവന്റെ സ്ക്രിപ്റ്റ് ലോക്കാവുന്നതും അതിലേക്ക് വേണ്ട ഫണ്ട് പ്രോപ്പറായെത്തുന്നതും താരങ്ങളെത്തുന്നതും ടെക്നീഷ്യന്മാരെത്തുന്നതും മുതൽ ആ സിനിമ തീയേറ്ററിൽ എത്തുന്നത് വരെ എത്ര എളുപ്പമായ പ്രോസസ്സ് ആയിട്ടാണ് കാണിക്കുന്നത് ? സിനിമയിൽ ആകെ ഒരു ബുദ്ധിമുട്ടേ വിനീത് മാധവൻ നേരിടുന്നുള്ളൂ, അത് പുള്ളിക്ക് പുള്ളിയുടെ എഴുത്തിൽ കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥയാണ്... അതെങ്ങനെയാണ് മുൻപിൽ ഒരു പിസ ബോയിയെ കണ്ടാൽ അവിടെ വച്ച് കഥയുണ്ടാക്കുന്ന ആ കഥ വേറൊരു സിനിമയിൽ ഉണ്ടോ എന്ന് പോലും ചിന്തിക്കാത്ത അറിയാത്ത കഥാപാത്രമാണ് വിനീത് മാധവൻ. അതുമാത്രമാണ് അയാൾക്ക് നേരിടേണ്ടി വരുന്ന ഏക പ്രതിസന്ധിയും. ഇനി സംവിധായകൻ പറഞ്ഞ ധീരമായ സമീപനം, ഇൻഡസ്ട്രിയിൽ പുഴുക്കുത്തുകൾ തുറന്നു കാണിക്കുന്നതും, സംഘടനകളെ വിമർശിക്കുന്നതും, എല്ലായിടത്തെയും പോലെ റിസർവേഷൻ സിനിമയിലും ഉണ്ട് എന്നു പറയുന്നതും, തെറി പറയുന്നതും, സിനിമയും മണിലോണ്ടറിങ്ങും എങ്ങനെ ബന്ധപ്പെടുന്നു എന്ന് ഗ്രാഫും കാർട്ടൂണും വെച്ച് ക്ലാസ് എടുക്കുന്നതും ഒക്കെയാണെങ്കിൽ റിസർവേഷൻ ഒഴികെ ബാക്കിയെല്ലാം പലയിടങ്ങളിലായി കണ്ടുമടുത്തത് തന്നെയാണ്... അവിടെയും സംഘടനകളെ തൊട്ടു തലോടി തന്നെയാണ് ഇവിടെയും കഥ പോകുന്നത്... ഇനി റിസർവേഷൻ കാര്യമാണെങ്കിൽ, പടം പറയുന്നത് ആന മണ്ടത്തരവും. ഇതുവച്ച് നോക്കുമ്പോൾ സൂപ്പർസ്റ്റാർ സരോജ് കുമാർ എത്ര ധീരമായ പരീക്ഷണമായിരുന്നു... ( പക്ഷേ അത് സംവിധാനം ചെയ്തത് അഭിനവ് സുന്ദർ നായിക് അല്ലല്ലോ അല്ലേ ) റിലീസിന് മുൻപേ നായകനും സംവിധായകനും ടെക്നീഷ്യന്മാരും ഒക്കെ മരിച്ച ഒരുപാട് സിനിമകൾ നമുക്കുചുറ്റും ഉണ്ട്, എന്നാൽ സിനിമയ്ക്കപ്പുറം മരണം എന്ന ഇമോഷണ സെയിൽ ചെയ്ത് ബ്ലോക്ക്ബസ്റ്റർ ആയ ഏതു സിനിമയാണ് നിങ്ങൾക്ക് കാണിക്കാൻ സാധിക്കുക? അതുതന്നെ ആ ബോഡിക്ക് മുന്നിൽ വച്ച് പറഞ്ഞ ഡയലോഗ്, ചുളുവിൽ നിനക്കൊരു ബ്ലോക്ക്ബസ്റ്റർ കിട്ടിയല്ലേ എന്നാണ്.... Uff, കൂടാതെ ഒരു മരണം സ്ഥിരീകരിക്കുന്ന വേറൊരു രംഗമുണ്ട് ( വല്ലാത്ത ഡാർക്ക് കോമഡി തന്നെ ഇത് ) അഞ്ചാം വയസ്സിൽ കൈപൊട്ടി പ്ലാസ്റ്ററിട്ട വിനീത് മാധവനോട് ജീവിതത്തിൽ AIM ഉണ്ടാക്കണം എന്ന് പറഞ്ഞ അതെ ഡോക്ടർ, അവന്റെ 23ആം വയസ്സിലും എത്തുമ്പോൾ ഇത് ചിറകൊടിഞ്ഞ കിനാവുകളിനെ സ്പൂഫ് ചെയ്ത പോലെയാണ് എനിക്ക് തോന്നിയത്. ഇത്തരം സ്പൂഫ് സിനിമകൾ എടുത്തിട്ടൂക്കുന്ന ഒരുപാട് ടെമ്പ്ലേറ്റ് പരിപാടികൾ തന്നെ ഇവിടേയും ആവർത്തിക്കുന്നുണ്ട്... ഇതുപോലുള്ള ഒരുപാട് രംഗങ്ങളാണ് മോളിവുഡ് ടൈംസ്.നസ്ലെന്റെ പെർഫോമൻസ് തന്നെയാണ് ഈ സിനിമയുടെ അടിത്തറ, ഗംഭീരമായിരുന്നു ആ കഥാപാത്രത്തിന്റെ ആർക്ക്. അത് പുള്ളി ഒട്ടും മോശമാക്കാതെ അടയാളപ്പെടുത്തി വെക്കുന്നുമുണ്ട്, കൂടാതെ കിടിലൻ സൗണ്ട് ഡിപ്പാർട്ട്മെന്റ്, ആദ്യത്തെ പത്തിരുപതു മിനിറ്റിൽ വരുന്ന സിനിമയുടെ സ്റ്റേജിംഗ്, VCR ഉം VCD യും വാടകയ്ക്ക് എടുത്ത കാലത്ത് തുടങ്ങുന്ന കഥ നൽകുന്ന ഒരു നൊസ്റ്റാൾജിയ ഫീൽ എന്നിവയൊക്കെയാണ് എനിക്ക് ഈ സിനിമ നൽകിയ പോസിറ്റീവ് വശങ്ങൾ. തരക്കേടില്ലാത്ത ഒരു ആദ്യപകുതിയും നന്നായി ബോറടിപ്പിക്കുന്ന മുഷിപ്പിക്കുന്ന ഒട്ടും ആസ്വാദ്യകരമായി അനുഭവപ്പെടുത്താത്ത രണ്ടാം പകുതിയും അതിന്റെ ഒട്ടും കൺവിൻസിങ് അല്ലാത്ത പര്യവസാനവും നൽകിയ ഇനി ഒരുവട്ടം കൂടി കാണാൻ ഒട്ടും താല്പര്യം തോന്നിപ്പിക്കാത്ത തീർത്തും സാധാരണമായ സിനിമയ്ക്കുള്ളിലെ സിനിമ കഥ പറഞ്ഞ ഒരു സാധാരണ സിനിമ, അഭിനവ് സുന്ദർ നായിക്കിന്റെ മോളിവുഡ് ടൈംസ്.MY RATING - 2/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക..-YaduEZr NEXT - APEX