ബിരിയാണി പോലും മാറിനിൽക്കും ! വെറും പത്തു മിനിറ്റിൽ ലഞ്ച് ബോക്സിലേക്ക് ടൊമാറ്റോ റൈസ് ഉണ്ടാക്കിയാലോ ?

Wait 5 sec.

ലഞ്ച് ബോക്സുകളിലേക്ക് പെട്ടെന്ന് തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു വിഭവം തിരയുന്നവർക്കായി ​ഇതാ ഒന്ന് പറഞ്ഞു തരട്ടെ ? ടൊമാറ്റോ റൈസ്.. പ്രത്യേകിച്ച് കറികൾ ഒന്നുമില്ലാത്ത സമയത്ത് ലഞ്ചിന് സൈഡ് ഡിഷ് ഇല്ലാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒന്നാണിത്അവശ്യ സാധനങ്ങൾസൺഫ്ലവർ ഓയിൽ അല്ലെങ്കിൽ നെയ്യ് – 2 ടേബിൾ സ്പൂൺഏലക്ക – 2, ഗ്രാമ്പൂ – 3, കറുവാപ്പട്ടപെരുംജീരകം – 1/2 ടീസ്പൂൺസവാള – 1 (നീളത്തിൽ അരിഞ്ഞത്), പച്ചമുളക് – 1ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺതക്കാളി – 1.5 എണ്ണം (അരയ്ക്കാൻ), 1 എണ്ണം (അരിഞ്ഞത്)വറ്റൽ മുളക് – 3 എണ്ണംകാശ്മീരി മുളകുപൊടി – 1 ടീസ്പൂൺമല്ലിപ്പൊടി – 1 ടീസ്പൂൺമഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺഗരം മസാല – 1/2 ടീസ്പൂൺവേവിച്ച ചോറ് (ബസ്മതി/ജീര റൈസ്) – 200 ഗ്രാംഉപ്പ്, വെള്ളം, മല്ലിയില – ആവശ്യത്തിന്ALSO READ: രുചിയിലും ഗുണത്തിലും മുന്നിൽ കരിക്ക്; എന്നാൽ അതുകൊണ്ട് ഒരു ഇളനീർ പുഡ്ഡിംഗ് ഉണ്ടാക്കാംതയ്യാറാക്കുന്ന വിധംഒരു കടായിയിൽ എണ്ണയോ നെയ്യോ ചൂടാക്കി ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, പെരുംജീരകം എന്നിവ ചേർത്ത് വഴറ്റുക. വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് ഉചിതം. ഇതിലേക്ക് സവാളയും പച്ചമുളകും ചേർത്ത് വഴറ്റിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറ്റുക. തക്കാളിയും വറ്റൽമുളകും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത മിശ്രിതം ഇതിലേക്ക് ചേർത്ത് വഴറ്റുക. ഇതിനുശേഷം കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് മസാലയുടെ പച്ചമണം മാറുന്നത് വരെ ഒന്ന് രണ്ട് മിനിറ്റ് ഇളക്കുക. ഒരു തക്കാളി കൂടി ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് ഗ്രേവി നന്നായി തിളപ്പിക്കുക. ഗ്രേവി തിളച്ചു വരുമ്പോൾ വേവിച്ചുവെച്ച ബസ്മതി അരിയോ സാധാരണ ചോറോ ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനമായി മല്ലിയില കൂടി വിതറി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.The post ബിരിയാണി പോലും മാറിനിൽക്കും ! വെറും പത്തു മിനിറ്റിൽ ലഞ്ച് ബോക്സിലേക്ക് ടൊമാറ്റോ റൈസ് ഉണ്ടാക്കിയാലോ ? appeared first on Kairali News | Kairali News Live.