നമ്മൾ എല്ലാരും ഉപയോഗിക്കുന്ന ഒരു ആപ്പാണ് യൂ ട്യൂബ് അല്ലെ. വീഡിയോസ് കാണാനും ന്യൂസ് ലൈവ് കാണാനുമൊക്കെയാണ് നമ്മൾ യൂ ട്യൂബ് ഉപയോ‍ഗിക്കുന്നത്. എന്നാൽ യൂ ട്യൂബ് ഉപഭോക്താൾക്ക് പരസ്പരം ആപ്പിലൂടെ തന്നെ വീഡിയോസ് ഷെയർ ചെയ്യാനും ചാറ്റ് ചെയ്യാനും സാധിക്കുന്ന രീതിയൽ ഇൻ ചാറ്റ് ആപ്പ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ് യൂ ട്യൂബ്.പോളണ്ടിലും അയർലനഡിലുമാണ് പുതിയ മാറ്റം യൂട്യൂബ് ആദ്യമായി പരീക്ഷിക്കുന്നത്. പിന്നാലെ യുഎസ്, യുകെ, ബ്രസീൽ, ഇറ്റലി, സിംഗപ്പൂർ തുടങ്ങിയ 40ളോ രാജ്യങ്ങളിലേക്ക് ഈ ഫീച്ചർ എത്തിക്കാനും യൂ ട്യൂബ് തയ്യാറെടുക്കുന്നുണ്ട്.സാധാരണയായി നമ്മൾ ഒരു വീഡിയോ കണ്ടാൽ അതിന്റെ ലിങ്ക് കോപ്പി ചെയ്ത് വാട്ട്സ്ആപ്പ് മറ്റു ചാറ്റിങ്ങ് ആപ്പുകളിൽ പോയാണ് വീഡിയോസ് അയ്ക്കുന്നത്. എന്നാൽ ഇനി മുതൽ ഇൻ ചാറ്റ് ആപ്പിലുടെ യൂ ട്യൂബിൽ നിന്ന് തന്നെ നേരിട്ട് വീഡിയോകൾ സുഹൃത്തുക്കൾക്ക് അയക്കാനും ചാറ്റ് ചെയ്യാനും കഴിയും. 18 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുളളൂ.ALSO READ :താളം തെറ്റി മെറ്റ ആപ്പുകൾ? ആശങ്കയോടെ ഉപയോക്താക്കൾഈ ഫീച്ചർ പ്രവർത്തിക്കുന്ന രീതി1.യൂ ട്യൂബ് ആപ്പ് തുറക്കുക.2.ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ തിരഞ്ഞെടുക്കുക.3.ഷെയർ ബട്ടൺ ടാപ്പ് ചെയ്യുക.4.ആർക്കാണോ വീ‍ഡിയോ ഷെയർ ചെയ്യാൻ പോകുന്നത് ആയാളുമായി ചാറ്റ് ചെയ്യുക അല്ലെങ്കിൽ അവർക്ക് ക്ഷണം അയിക്കുക.ഒരിക്കൽ ചാറ്റ് വഴി കാണക്ട് ചെയ്താൽ പീന്നിട് ഇരുവർക്കു പരസ്പരം ചാറ്റ് ചെയ്യാനും, വീഡിയോസ് ഷെയർ ചെയ്യാൻ സാധിക്കും.ഈ ഫീച്ചറിന് ഒരു പ്രത്യേക സന്ദേശ വിഭാഗമുണ്ട് ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ചാറ്റ് തു‍ടങ്ങാവുന്നതാണ് അതിനായി മേസേജിൽ പോയി ഇൻവൈറ്റ് ചാറ്റിലേക്ക് ടാപ്പ് ചെയ്ത് ലിങ്ക് അയക്കവുന്നതാണ്. ആ വ്യക്തിക്ക് ഈ ചാറ്റ് സ്വീകരിക്കാനും അവഗണിക്കാനും കഴിയും. ഈ ലിങ്ക് 7 ദിവസമാണ് പ്രവർത്തിക്കുന്നത്. ഇനി വെറും വീഡിയോ പ്ലാറ്റ്ഫോം മാത്രമല്ല യൂ ട്യൂബ് മറിച്ച് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള ഒരു വഴിയുമാണ്.The post പുതിയ അപ്ഡേഷനുമായി യൂ ട്യൂബിന്റെ ഇൻ ചാറ്റ് ആപ്പ് appeared first on Kairali News | Kairali News Live.