നോളജ് സിറ്റി | ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മര്‍കസ് നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ (ഡി ബി ഐ), ഹില്‍സിനായ് സെന്റര്‍ ഓഫ് എക്സലന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ഗ്രീന്‍ കോം പദ്ധതിക്ക് തുടക്കമായി. വിവിധ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീജിത്ത് എലോക്കര നിര്‍വഹിച്ചു. യുവ എഴുത്തുകാരന്‍ മുബഷിര്‍ മുഹമ്മദ് നൂറാനി ഗ്രീന്‍ ടോക്ക് അവതരിപ്പിച്ചു.ലെറ്റ്സ് ടുഗതര്‍ ക്യാമ്പയിനിന്റെയും ഗ്രീന്‍ കമ്മ്യൂണിറ്റിയുടെയും ലോഗോകള്‍ ചടങ്ങില്‍ ശ്രീജിത്ത് എലോക്കര പ്രകാശനം ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഡിപാര്‍ട്ട്മെന്റുകളുടെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ ടെക് ഹാക്കത്തോണ്‍, എന്‍വിറോണ്‍മെന്റല്‍ പോളിസി ഡിബേറ്റ്, പ്രബന്ധ രചനാ മത്സരം, പ്രകൃതി നടത്തം, ഫീല്‍ഡ് ജേണല്‍, ക്യാമ്പസ് മരം നടല്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു.അക്കാദമിക് ഡീന്‍ സഅദ് ഖുത്ബി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഷിഹാബ്, സിദ്ദീഖ് സഖാഫി പ്രസംഗിച്ചു. ഹില്‍സിനായി സി ഒ ഒ. വി കെ ഷംഷീര്‍, ഡി ബി ഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി പി റാനിസ്, ഹില്‍സിനായി ഫിനിഷിംഗ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ആയിഷ സന, ഡി ബി ഐ സ്‌കില്‍ പാര്‍ക് അഡ്മിനിസ്ട്രേറ്റര്‍ സജാദ്, അനുപ്രഭ സംബന്ധിച്ചു. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമിട്ട് വിവിധ ഹരിത പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുടനീളം വ്യാപിപ്പിക്കുന്നതിനുള്ള പ്രതിജ്ഞയോടെയാണ് പദ്ധതി ആരംഭിച്ചത്.