വികെഎം സ്പെഷ്യൽ സ്കൂളിൽ സ്നേഹത്തണലേകാൻ ‘ഹീലിങ് ഗാർഡൻ’; ശ്രദ്ധേയമായി പരിസ്ഥിതി ദിനാചരണം

Wait 5 sec.

മലപ്പുറത്തെ വി.കെ.എം സ്പെഷ്യൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൻ്റെയും ഓയിസ്ക ഇൻ്റർനാഷണൽ – മലപ്പുറം ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  ‘ഹീലിങ്ങ് ഗാർഡൻ’ പദ്ധതി ആവിഷ്കരിച്ചാണ് സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനം ആചരിച്ചത്.ALSO READ: ‘മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത്‌ മനുഷ്യത്വവിരുദ്ധം’, യുഡിഎഫ് സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് സിപിഐഎംസെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളികൾ, ഓട്ടിസം എന്നീ അവസ്ഥകളുള്ള വിദ്യാർഥികൾ ഹീലിങ് ഗാർഡൻ ഒരുക്കുന്നതിനായി അതിഥികളുടെ കൂടെ ഫല വൃക്ഷത്തൈകൾ നട്ടു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റജുല നൗഷാദ്, ഡോ. കൃഷ്ണദാസ് (ഓയിസ്ക ഇൻ്റർനാഷണൽ, നോർത്ത് കേരള ചാപ്റ്റർ പ്രസിഡൻ്റ്) റസ്നിയ (വി.കെ.എം സ്പെഷ്യൽ സ്കൂൾ വിദ്യാർഥിനി) എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.World Environment Day was celebrated at VKM Special School in Kerala with the launch of a “Healing Garden” initiative jointly organized by Irimbiliyam Grama Panchayat and OISCA International Malappuram Chapter.The post വികെഎം സ്പെഷ്യൽ സ്കൂളിൽ സ്നേഹത്തണലേകാൻ ‘ഹീലിങ് ഗാർഡൻ’; ശ്രദ്ധേയമായി പരിസ്ഥിതി ദിനാചരണം appeared first on Kairali News | Kairali News Live.