ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആതിഥേയരായ കാനഡയ്‌ക്കെതിരെ ബോസ്നിയ-ഹെർസഗോവിനയെ ആദ്യ പകുതിയിൽ മുന്നിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ടൊറൻ്റോ സ്റ്റേഡിയത്തിൽ ബോസ്നിയ-ഹെർസഗോവിന മുന്നിൽ നിൽക്കുന്നത്. കളിയുടെ ഇരുപത്തി ഒന്നാം മിനുട്ടിൽ ജോവോ ലൂക്കിച്ച് ആണ് ബോസ്നിയയെ മുന്നിൽ എത്തിച്ചത്.ആയിരക്കണക്കിന് കനേഡിയൻ ആരാധകർക്ക് മുന്നിൽ നടന്ന ഗ്രൂപ്പ് ബി ഉദ്ഘാടന മത്സരത്തിൽ മികച്ച പ്രകടനമാണ് ഇരുടീമുകളും തുടക്കം മുതൽ കാഴ്ചവച്ചത്. പതിവ് പ്രതിരോധ ശൈലിയിൽ നിന്നും വിഭിന്നമായി ബോസ്നിയ ആക്രമിച്ചു കളിച്ചപ്പോൾ ആദ്യ മിനിറ്റുകളിൽ കാനഡയ്ക്ക് പ്രതിരോധിക്കേണ്ടി വന്നു. എന്നാൽ ആയിരക്കണക്കിന് കാണികളുടെ പ്രോത്സാഹനത്തിൽ നിന്നും ശക്തി ഉൾക്കൊണ്ട അവർ പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.Also Read: ഫിഫ ലോകകപ്പ് 2026: ജയിച്ചു തുടങ്ങാൻ അമേരിക്കയും കാനഡയും ; ഞെട്ടിക്കാൻ ബോസ്നിയയും പരാഗ്വേയുംനിരന്തരം ആക്രമണം അഴിച്ചു വിട്ട കാനഡ ആദ്യ ഗോൾ നേടും എന്ന് ഏവരും പ്രതീക്ഷിച്ചിരുന്നപ്പോൾ ആണ് കളിയുടെ ഒഴുക്കിനു വിപരീതമായി ബോസ്നിയ ഗോൾ നേടുന്നത്. മികച്ച ഒരു സെറ്റ് പീസ് കോർണർ കിക്കിൽ നിന്നും വന്ന പന്ത് ഒരു ഹെഡറിലൂടെ ജോവോ ലൂക്കിച്ചിനെ വലയിലേക്ക് തള്ളിവിട്ടു. അന്താരാഷ്ട്ര തലത്തിലെ തന്റെ ആദ്യ ഗോൾ ഫുട്ബോളിലെ ഏറ്റവും പ്രധാന വേദിയിൽ തന്നെ താരത്തിന് നേടാനായി.കാനഡ നിരന്തരം അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിംഗ് പാളിച്ച കാരണം സമനില കണ്ടെത്താൻ സാധിച്ചില്ല. കാനഡക്ക് പ്രധാന താരമായ അൽഫോൺസോ ഡേവിസിന്റെ അഭാവം വലിയ തിരിച്ചടിയായി.to be updated…The post ഫിഫ ലോകകപ്പ് 2026: കാനഡയെ ഞെട്ടിച്ച് ബോസ്നിയ-ഹെർസഗോവിന; ആതിഥേയർ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ appeared first on Kairali News | Kairali News Live.