ക്രിക്കറ്റ് ഇതിഹാസം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു

Wait 5 sec.

ന്യൂസിലൻഡ് മുൻ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.ഒന്നര പതിറ്റാണ്ടിലേറെ നീണ്ടു നിന്ന തന്റെ കരിയറിന് വിരാമമിടുന്നതായി ഉള്ള പ്രഖ്യാപനം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ആണ് താരം തന്റെ തീരുമാനം അറിയിച്ചത്.ന്യൂസിലൻഡിന്റെ എക്കാലത്തെയും ഉയർന്ന റൺസ് സ്കോററായ വില്യംസൺ ടെസ്റ്റിൽ 110 മത്സരങ്ങളിൽ നിന്ന് 9,500-ലധികം റൺസും, 33-ൽ അധികം സെഞ്ചുറികളും നേടിയിട്ടുണ്ട്. 175 ഏകദിന മത്സരങ്ങളിൽ നിന്ന് 49 ശരാശരിയിൽ താരം 15 സെഞ്ച്വറികൾ അടക്കം 7,256 റൺസുകൾ നേടി. ടി 20 യിൽ 93 മത്സരങ്ങളിൽ നിന്നും തരാം 2,575 റൺസുകൾ അടിച്ചുകൂട്ടി. 2021 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയ ന്യൂസിലൻഡ് ടീമിനെ നയിച്ചതും അദ്ദേഹമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പിന്മാറിയെങ്കിലും ഫ്രാഞ്ചൈസി ലീഗുകളിൽ അദ്ദേഹം തുടർന്നേക്കുമെന്നാണ് സൂചന.Also read: എന്തുകൊണ്ടാണ് ചെക്ക് റിപ്പബ്ലിക് അവരുടെ പേര് ചെക്കിയ എന്ന് മാറ്റിയത്?കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ലോക ക്രിക്കറ്റിനെ തന്നെ വിസ്മയിപ്പിച്ച “ഫാബ് ഫോർ” എന്നറിയപ്പെട്ട സംഘത്തിലെ അംഗം കൂടിയായിരുന്നു വില്യംസൺ. വിരാട് കോഹ്‌ലി, സ്റ്റീവൻ സ്മിത്ത് , ജോ റൂട്ട് എന്നിവരായിരുന്നു സംഘത്തിലെ മറ്റ് കളിക്കാർ.The post ക്രിക്കറ്റ് ഇതിഹാസം കെയ്ൻ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു appeared first on Kairali News | Kairali News Live.