അഡ്വ. കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കൽ, ദേവസ്വം മന്ത്രി അറിയാതെ എങ്ങനെ നിയമനം നടന്നു?: പിണറായി വിജയൻ

Wait 5 sec.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകന്‍ കെ.ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അഡ്വ. കെ ബി പ്രദീപിന്റെ നിയമനത്തിലൂടെ കള്ളന് ചൂട്ട് പിടിക്കലാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പ്ലീഡറായുള്ള നിയമനം വിചിത്രമായ നടപടിയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.അഡ്വ. കെ ബി പ്രദീപിനെ നിയമിച്ചത് മുഖ്യമന്ത്രി വി ഡി സതീശൻ ആണെന്നാണ് നേരത്തെ ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞത്. എന്നാൽ ദേവസ്വം മന്ത്രി അറിയാതെ നിയമനം നടന്നതെങ്ങനെയെന്ന് പിണറായി വിജയൻ ചോദിച്ചു. ​ദേവസ്വം മന്ത്രി അറിയാതെ മുഖ്യമന്ത്രി നിയമനം നടത്തിയത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.ALSO READ: ഒടുവിൽ രാജി; യുഡിഎഫ് സർക്കാർ നടപടി കടുത്ത വിവാദമായതോടെ  അഡ്വ. കെ ബി പ്രദീപ് രാജിവച്ചുഅതേസമയം അഡ്വ. കെ ബി പ്രദീപ് സ്ഥാനം രാജി വെച്ചിട്ടുണ്ട്. നിയമനം വിവാദമായതോടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഭാ​ഗത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്നു കെ ബി പ്രദീപ്. ഇയാളെയാണ് ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി വി ഡി സതീശൻ നിയമിച്ചത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും നിയമനത്തിൽ ആശങ്ക അറിയിച്ചിരുന്നു. കെ ബി പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും വ്യാപകമായി ഉയർന്നിരുന്നു.കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ആലിം​ഗനം ചെയ്തതിലും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. കെട്ടിപിടിക്കൽ അപൂർമായേ ഉണ്ടാകാറുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയെ എങ്ങനെ കാണുന്നു എന്നതാണ് പുറത്തു വന്ന പ്രസംഗത്തിലൂടെ വ്യക്തമായതെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിലപാട് ഇന്ത്യാ മുന്നയിയെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.The post അഡ്വ. കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കൽ, ദേവസ്വം മന്ത്രി അറിയാതെ എങ്ങനെ നിയമനം നടന്നു?: പിണറായി വിജയൻ appeared first on Kairali News | Kairali News Live.