ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയതിൽ ആരോഗ്യമന്ത്രി കെ മുരളീധരന്റെ വാദങ്ങൾ പൊളിയുന്നു. ശബരിമലയിൽ ഡോക്ടർമാരെ കൊടുക്കില്ലെന്ന് ഡോ റീന കത്തെഴുതിയെന്ന വാദം തെറ്റാണ്. ശബരിമലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ബുദ്ധിട്ടുകൾ ചൂണ്ടികാണിച്ചാണ് ഡോ റീന കത്തെഴുതിയത്. കുറ്റമറ്റ സംവിധാനം വേണമെന്ന നിർദേശമാണ് കത്തിലുള്ളത്.മെയ് 20നാണ് റീന കത്തയച്ചത്. ദേവസ്വം കമ്മീഷണറുടെ ആവശ്യപ്രകാരമാണ് റീന കത്തയച്ചത്.ഉന്നതതലയോഗത്തിലെ നിർദേശങ്ങളാണ് കത്തിലുള്ളത്. കത്തിൻ്റെ പകർപ്പ് കൈരളി ന്യൂസ് പുറത്തുവിട്ടിരിക്കുകയാണ്. അതേസമയം, റീന രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. ഡോ. റീനയ്ക്കെതിരായ നടപടിക്ക് കാരണം 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത് എന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.also read:ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് എന്തിന്? യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡോ. റീന രംഗത്ത്എന്നാൽ റീനയ്ക്കെതിരായ നടപടി പ്രതികാരമാണെന്ന തരത്തിലുള്ളതാണ് തെളിവുകൾ. ആരോഗ്യവകുപ്പിലെ പൊതു സ്ഥലംമാറ്റത്തിൽ രാഷ്ട്രീയ ഇടപെടൽ ഡോ. റീന അംഗീകരിച്ചിരുന്നില്ല.ഇതാണ് ഡോ. റീനയ്ക്കെതിരായ നടപടിക്ക് കാരണം. ഓൺലൈൻ പ്രകാരം മാത്രമേ സ്ഥലംമാറ്റം നടത്താൻ സാധിക്കൂ എന്ന നിലപാടാണ് ഡോ. റീന സ്വീകരിച്ചിരുന്നത്. ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ രാഷ്ട്രീയ ഇടപെടൽ തടഞ്ഞതാണ് ഡോ. റീനയ്ക്കെതിരായ നടപടിയിലെത്തിച്ചതെന്നാണ് വിവരം. ഡോ റീനയോട് കെ മുരളീധരൻ നേരത്തെ അതൃപ്തി പരസ്യമാക്കിയിരുന്നു.The post അവധിക്ക് അപേക്ഷിച്ചത് വെറും രണ്ട് ദിവസം മാത്രം; ഡോ. റീനയ്ക്കെതിരെ നടന്നത് പ്രതികാര നടപടി, വിവരങ്ങൾ കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.