ന്യൂജേഴ്സി|ഫിഫ ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ നെയ്മര്‍ ജൂനിയര്‍ ഉണ്ടാകില്ലെന്ന് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. നെയ്മര്‍ ഫിറ്റ്‌നസ് പൂര്‍ണ്ണമായും വീണ്ടെടുത്തിട്ടില്ലെന്ന് കാര്‍ലോ പറഞ്ഞു. താരം അടുത്ത ആഴ്ച മുതല്‍ പരിശീലനം പുനരാരംഭിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്ക് മൊറോക്കോക്കെതിരെയാണ് മത്സരം.2023ന് ശേഷം നെയ്മര്‍ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയേറ്റ വലത് കാലിലെ പരുക്കിനെത്തുടര്‍ന്ന് അദ്ദേഹം കളിക്കളത്തിന് പുറത്താണ്. രാജ്യത്തിന്റെ സൂപ്പര്‍ താരത്തെ ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ വീണ്ടും കാണാനായി ആരാധകര്‍ക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും.Content Highlights:Brazil forward Neymar Jr will miss the team’s opening FIFA World Cup 2026 match against Morocco. Head coach Carlo Ancelotti confirmed that the superstar has not yet fully recovered from a calf injury. Neymar is expected to resume training next week ahead of the remaining group stage matches.