മഴക്കാലം ഇഷ്ടമല്ലാത്തവർ കുറവാണ് എന്നാൽ മഴ കാലം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബൈക്ക് യാത്രക്കാരെയാണ്. റോഡിൽ കെട്ടികിടക്കുന്ന വെള്ളം. കൂടാതെ റോഡിലെ കുണ്ടു കുഴിയും വെള്ളത്തിൽ മുടുന്നത് തുടങ്ങി നിരവധി കാരണങ്ങൾ ബൈക്ക് യാത്രക്കാരുടെ യാത്രയെ കൂടുതൽ വലയ്ക്കുന്നു. അതുകൊണ്ട് മഴക്കാലമായാൽ ബൈക്ക് യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നനഞ്ഞ പ്രതലത്തിലുടെ വാഹനം ഒടിക്കുന്നതിനു മുൻപ് ടയറുകൾ ചെക്ക് ചെയ്യുക. കൂടാതെ ടയറിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടങ്കിൽ അത് ഉടൻ തന്നെ മാറ്റാൻ ശ്രമിക്കുക. കൂടാതെ ബ്രേക്ക്, ക്ലച്ച് തു‍ടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.ALSO READ :ബൈക്കിനെ ഇഷ്ടമല്ലാത്തവർ കുറവാണ് അല്ലെ ? എന്നാൽ അതിന്റെ ഉത്ഭവത്തെ കുറിച്ച് അറിഞ്ഞലോബൈക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ബാറ്ററിയെന്നത്. ബാറ്ററിയുടെ കാര്യത്തിൽ ഒരു തരത്തിലും വീട്ടുവിഴച്ച ചെയ്യരുത്. ഇലക്ട്രിക്കൽ ബൈക്കുകളിലും ഇത് ബാധകമാണ്. കൂടാതെ ബൈക്കുകളിലെ ചെയ്നുകൾ കൃത്യമായ സമയത്ത് മാറ്റുകയും അതിനെ വേണ്ടുന്ന രീതിയിൽ പരിപാലിക്കുക. അതുപോലെ തന്നെ ബൈക്കിലെ സിഗ്നാൽ ലെറ്റുകൾ ശരീയായ രീതിയിലാണോ എന്നും ചെക്ക് ചെയ്യുക. ഈ കാര്യങ്ങൾ മഴക്കാലത്തിന് മുൻപ് ചെയ്യുന്നതാണ് നിങ്ങളുടെ നല്ലത്. ബൈക്ക് ഒടിച്ചതിന് ശേഷം അത് ശരീയായ രീതിയിൽ കഴുകി വ്യത്തിയാക്കുക. യാത്ര പോകുന്ന സമയത്ത് നിങ്ങൾ റെയിൻ കോട്ട്,വാട്ടർപ്രൂഫ് ഗ്ലൗസുകൾ, റൈഡിംഗ് ബൂട്ടുകൾ, ഹെൽമെറ്റ് എന്നിവ ധരിക്കുക. പരമവധി വെള്ളക്കെട്ടുകൾ ഉള്ള വഴികൾ ഒഴിവാക്കാൻ ശ്രമിക്കുക.The post മഴക്കാലത്ത് ബൈക്ക് യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ appeared first on Kairali News | Kairali News Live.