കെ ബി പ്രദീപിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ​ഗത്യന്തരമില്ലാതെ; നിയമനം ദുരൂഹമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും

Wait 5 sec.

ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദത്തില്‍ കെ ബി പ്രദീപിന്റെ രാജി, മുഖ്യമന്ത്രിയെ കെ. മുരളീധരന്‍ അതൃപ്തിയറിച്ചതിന് പിന്നാലെ. വി ഡി. സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ എ പി അനില്‍കുമാറിന് പിന്നാലെ ദേവസ്വം മന്ത്രി കെ മുരളീധരനും നീരസം അറിയിച്ചു. കെ ബി പ്രദീപിന്റെ നിയമനം ദുരൂഹമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും പറഞ്ഞു.സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനെ ദേവസ്വം പ്ലീഡര്‍ ആക്കിയതും ഗത്യന്തരമില്ലാതെ രാജിവയ്പ്പിച്ചതും മുഖ്യമന്ത്രി വി. ഡി. സതീശനാണ്. മുഖ്യമന്ത്രിയെ കെ. മുരളീധരന്‍ അതൃപ്തിയറിച്ചതിന് പിന്നാലെയാണ് കെ ബി പ്രദീപിന്റെ രാജി. താന്‍ അറിഞ്ഞിട്ടല്ല നിയമനം എന്ന് വകുപ്പ് മന്ത്രിയായ കെ. മുരളീധരന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.വി ഡി സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ എപി അനില്‍കുമാറിന് പിന്നാലെയാണ് നീരസം അറിയിച്ച് മുരളീധരനും രംഗത്തെത്തിയത്. താന്‍ അറിയാതെ വകുപ്പ് സെക്രട്ടറിയെ മാറ്റിയതില്‍ മന്ത്രി എ പി അനില്‍ കുമാര്‍, വി. ഡി.സതീനെ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ ന്യായീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ആളെ തന്നെ എന്തുകൊണ്ടു ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറാക്കിയെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.ALSO READ: ‘വോട്ട് ചോരിയിൽ കോൺ​ഗ്രസ് വ്യക്തമായ നടപടി സ്വീകരിച്ചില്ല’; ബിജെപിയുടേത് ഇടതുപക്ഷത്തെ തകർക്കുന്ന അ‍ജണ്ടയെന്ന് പിണറായി വിജയൻമുഖ്യമന്ത്രി ആകുന്നതിന് മുന്‍പ് സതീശന്റെ മംഗലാപുരം യാത്രയില്‍ പ്രത്യേകം തയ്യാറാക്കിയ വിമാനത്തില്‍ കൂടെ ഉണ്ടായിരുന്ന ആള്‍ സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടി ചോദ്യംചെയ്തു വിട്ടയച്ച റെജി കുമാറാണ്. അപ്പോള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ ആരുടെ താല്‍പര്യമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്ന ചോദ്യമാണ് ഇയരുന്നത്.അതേസമയം പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡര്‍ നിയനം നടത്തിയിട്ട് രണ്ട് ദിവസമായി. ഇതിനിടയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഭാഗമായി നിന്ന കെ ബി പ്രദീപിന് കേസിന്റെ രേഖകള്‍ പരിശോധിക്കാന്‍ അവരം ലഭിച്ചോയെന്ന ആശങ്കയും നിയമവിദഗ്ദർ പങ്കുവയ്ക്കുന്നുണ്ട്. ഇത് കേസിന്റെ തുടര്‍ നീക്കങ്ങളെ ബാധിക്കുമോ എന്ന ആശങ്കയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.The post കെ ബി പ്രദീപിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ​ഗത്യന്തരമില്ലാതെ; നിയമനം ദുരൂഹമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും appeared first on Kairali News | Kairali News Live.