‘വോട്ട് ചോരിയിൽ കോൺ​ഗ്രസ് വ്യക്തമായ നടപടി സ്വീകരിച്ചില്ല’; ബിജെപിയുടേത് ഇടതുപക്ഷത്തെ തകർക്കുന്ന അ‍ജണ്ടയെന്ന് പിണറായി വിജയൻ

Wait 5 sec.

വോട്ട് ചോരിയിൽ കോൺഗ്രസ് വ്യക്തമായ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഇത് ഇന്ത്യാ മുന്നണി യോഗത്തിൽ തേജസ്വി യാദവ് സൂചിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ സഖ്യത്തിൽ ശക്തമായി നിന്ന പാർട്ടിയാണ് ഡിഎംകെയെന്നും സാമാന്യ മര്യാദയ്ക്ക് ചേരാത്ത നടപടിയാണ് കോൺഗ്രസ് ചെയ്തതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ഡി എം കെയുമായി ഒരുമിച്ച് നിന്ന് മത്സരിച്ച് ടിവികെയിലേക്ക് ഒറ്റച്ചാട്ടം നടത്തിയെന്നും അദ്ദേ​ഹം വ്യക്തമാക്കി.വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ഡിഎംകെ തിരിച്ചറിഞ്ഞു.ജനാഭിലാഷത്തിന് അനുകൂലമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചു.ഇത് ഒറ്റച്ചാട്ടമായിരുന്നില്ല. ഡിഎംകെയുമായി ചർച്ച ചെയ്താണ് തീരുമാനിച്ചത്. ഒരു പ്രശ്‌നവുമുണ്ടായില്ല.കോൺഗ്രസ് സമീപനം ഡിഎംകെ ഇന്ത്യാ മുന്നണി വിടാൻ കാരണമായി.ഇവിടെ ഇടതുപക്ഷത്തെ തകർക്കുകയാണ് ബിജെപി അജണ്ട.കോൺഗ്രസ് കൂടെ നിൽക്കുന്നു. ഇവിടെ നിന്നുള്ള അഖിലേന്ത്യാ നേതാക്കൾ കൂട്ടുനിൽക്കുന്നു.ALSO READ:‘ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി പ്രദീപിന്റെ രാജി എഴുതി വാങ്ങിയത്’; പ്രതികരണവുമായി വി എൻ വാസവൻസോണിയ ഗാന്ധിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തപ്പോൾ ഇടതുപക്ഷം മിണ്ടാതിരുന്നില്ല.രാഹുൽ ഗാന്ധിയുടെ എംപി സ്ഥനം ഒഴിവാക്കിയപ്പോൾ ശക്തമായി ഒപ്പം നിന്നു.കൃത്യമായി രാഷ്‌ട്രീയം മനസ്സിലാക്കാൻ ഇടതുപക്ഷത്തിനു സാധിച്ചു. എന്നാൽ കോൺഗ്രസ് ബിജെപിയ്ക്ക് അവസരം നൽകുകയാണ്.കേരളത്തിൽ എസ്ഐആർ കൊണ്ടുവന്നത് ഇടതുപക്ഷമാണെന്ന് പ്രചരിപ്പിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.The post ‘വോട്ട് ചോരിയിൽ കോൺ​ഗ്രസ് വ്യക്തമായ നടപടി സ്വീകരിച്ചില്ല’; ബിജെപിയുടേത് ഇടതുപക്ഷത്തെ തകർക്കുന്ന അ‍ജണ്ടയെന്ന് പിണറായി വിജയൻ appeared first on Kairali News | Kairali News Live.