നിപയെ ഗൗരവത്തോടെ കാണുന്നില്ല, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല: പിണറായി വിജയന്‍

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിപയെ വേണ്ട രീതിയില്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ – ആരോഗ്യവകുപ്പ് ഏകോപനമില്ല. വളരെ ശോചനീയമായ അവസ്ഥയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യമന്ത്രി കെ മുരളീധരന്‍ വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നുമാണ് പ്രതിപക്ഷ വിമര്‍ശനം.ദേവസ്വം പ്ലീഡര്‍ നിയമനത്തിലും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു. ദേവസ്വം പ്ലീഡര്‍ നിയമനവും വിചിത്രമാണ്. ദേവസ്വം മന്ത്രി അറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയന്‍ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.