‘ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി പ്രദീപിന്റെ രാജി എഴുതി വാങ്ങിയത്’; പ്രതികരണവുമായി വി എൻ വാസവൻ

Wait 5 sec.

ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെൻറ് പ്ലീഡറായി നിയമിക്കപ്പെട്ട അഡ്വ. കെ ബി പ്രദീപ് രാജിവച്ചതിൽ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി വി എൻ വാസവൻ. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ കണ്ടത് എന്തിനാണെന്നും വാസവൻ ചോദിച്ചു. അതും ഇതുമായി കൂട്ടി വായിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിന് പിന്നിൽ കൂട്ടു കച്ചവടം പുറത്തുവരണം. രാജി കൊണ്ടും മാത്രം ഇത് അവസാനിക്കുന്നില്ല.രാജി കൊണ്ടും മാത്രം ഇത് അവസാനിക്കുന്നില്ല.ചുമതലയേറ്റതിനാൽഫലയലുകൾ പ്രദീപ് കുമാറിൻ്റെ പക്കൽ എത്തിയിട്ടുണ്ടാകും.ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി രാജി എഴുതി വാങ്ങിയത്. മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദേവസ്വം മന്ത്രിയുടെ പ്രതികരണത്തിൽ വിമർശനവും പ്രതിഷേധവും കാണാമെന്നും അദ്ദേഹം പറഞ്ഞു.also read:ഒടുവിൽ രാജി; യുഡിഎഫ് സർക്കാർ നടപടി കടുത്ത വിവാദമായതോടെ  അഡ്വ. കെ ബി പ്രദീപ് രാജിവച്ചുഅതേസമയം, സമ്മർദ്ദത്തിന് വഴങ്ങിയാണ് കെ ബി പ്രദീപ് രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ് പ്രദീപ്. പ്രദീപിനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത് വിവാദമായിരുന്നു.വിവാദം ശക്തമായതോടെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. നേരത്തെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ബെന്നി തോമസ് രാജിവച്ചിരുന്നു.The post ‘ഗത്യന്തരമില്ലാതെയാണ് മുഖ്യമന്ത്രി പ്രദീപിന്റെ രാജി എഴുതി വാങ്ങിയത്’; പ്രതികരണവുമായി വി എൻ വാസവൻ appeared first on Kairali News | Kairali News Live.