ജാതി അധിക്ഷേപവും വിവേചനവും നേരിട്ട ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജീവനക്കാരി ജയശ്രീയ്ക്ക് ജോലി നൽകി മുഖം രക്ഷിക്കാനൊരുങ്ങി യുഡിഎഫ് സർക്കാർ. ജയശ്രീക്ക് ജില്ലാ പഞ്ചായത്ത് ജോലി നൽകും. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്കൂളിലാണ് ജോലി നൽകുക.ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലാണ് ജാതി വിവേചനം നടന്നത്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ ആകാത്ത നടപടിയെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചത്.കഴിഞ്ഞ ആഴ്ചയാണ് ജാതി അധിക്ഷേപം നേരിട്ട കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയത്. സംഭവത്തിൽ മനംനൊന്ത് ജയശ്രീ മാറനല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നീ എസ് സി വിഭാഗത്തിൽപ്പെട്ടതല്ലേ എന്ന കാരണത്താൽ ജോലി നൽകില്ല എന്നായിരുന്നു ആക്ഷേപം. ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്നും ജയശ്രീയ്ക്കെതിരെ സ്കൂൾ അധികൃതർ ആരോപണം ഉന്നയിച്ചതായും വിവരമുണ്ട്.also read:‘നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് മുൻകൈ എടുക്കാത്തത് നിർഭാഗ്യകരം’; വിമർശിച്ച് പിണറായി വിജയൻയുവതിയുടെ നിയമ പോരാട്ടത്തിൽ ഡിവൈഎഫ്ഐ ശക്തമായ പിന്തുണയാണ് നൽകിയത്.മനുഷ്യത്വവും മാനവികതയും കുട്ടികളെ പഠിപ്പിക്കേണ്ട സ്ഥാപനങ്ങൾ, പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയോട് കാട്ടിയ വിവേചേനം അംഗീകരിക്കാനാവില്ല. പട്ടികജാതി, പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഉന്നമനവും എല്ലാ തരം വിവേചനത്തിൽ നിന്നും അവർക്ക് പരിരക്ഷയും ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റിൻ്റെ ഉത്താരവാദിത്തമാണ് എന്നും ജാതിവിവേചനത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് ഡിവൈഎഫ്ഐ അറിയിച്ചത്.The post മുഖം കാക്കാൻ യുഡിഎഫ് സർക്കാർ; തിരുവനന്തപുരത്ത് ജാതി അധിക്ഷേപത്തിന് ഇരയായ യുവതിക്ക് ജോലി നൽകും appeared first on Kairali News | Kairali News Live.