അല്‍ബിദായ: സ്വഹീഹുല്‍ ബുഖാരി ദര്‍സിന് തുടക്കമായി

Wait 5 sec.

നോളജ് സിറ്റി|മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ ഫൈനല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വഹീഹുല്‍ ബുഖാരി ദര്‍സിന് തുടക്കമായി. അല്‍മുസല്‍സലുല്‍ അവ്വലിയ്യ അവതരിപ്പിച്ച്  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികളുടെ സബ്ഖുകളുടെ ഉദ്ഘാടനവും ഉസ്താദ് നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ ഇബ്‌റാഹിം സഖാഫി താത്തൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഉനൈസ് നൂറാനി, എം. ടി. ശിഹാബുദ്ദീന്‍ സഖാഫി, അബ്ദുല്‍ ബാരി സ്വിദ്ദീഖി പൂക്കോട്ടുചോല, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ തുടങ്ങിയവര്‍ സംബന്ധിച്ചു. പെണ്‍കുട്ടികള്‍ക്ക് ഭൗതിക പഠനത്തിനൊപ്പം  ആഴത്തിലുള്ള ശരീഅ പഠനം നല്‍കുന്ന സ്ഥാപനത്തിലെ പത്താം ബാച്ചിലേക്കാണ് പുതിയതായി വിദ്യാര്‍ത്ഥിനികള്‍ പ്രവേശനം നേടിയിരിക്കുന്നത്.Content Highlights:The Sahihul Bukhari Dars for the final year students at Viras Girls in Markaz Knowledge City has commenced. Samastha General Secretary Kanthapuram A P Aboobacker Musliyar inaugurated the session and the new batch classes. Principal Ibrahim Saqafi Thathoor presided over the educational function.