കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരുക്കേറ്റ തൊഴിലാളി മരിച്ചു

Wait 5 sec.

കല്‍പ്പറ്റ| വയനാട് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. 50 വയസ്സായിരുന്നു.കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമം നടക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.Content Highlights:A 50-year-old man named Raju was killed in a wild elephant attack in Wayanad’s Kattikulam. The incident occurred in the morning while he was working on his farmland. The forest department has issued a high alert in the residential area and is attempting to push the wild elephant back into the woods.