സുഖകരമായ ഉറക്കമാണ് ഒരു ദിവസം എങ്ങനെയാകണമെന്ന് പലരെയും ചിന്തിപ്പിക്കുന്നത്. നന്നായി ഉറങ്ങിയാൽ ആർജവത്തോടെ ഒരു ദിവസം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിലർക്കെങ്കിലും സുഖമായ ഉറക്കം ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. പലരും പറയും അധിക സമ്മർദ്ദം കാരണം ഉറങ്ങാൻ സാധിക്കുന്നില്ലയെന്നാണ്. പക്ഷെ നിങ്ങളുടെ ഉറക്കം സുഖരകരമാക്കാൻ നിസാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. അതിൽ പ്രധാനപ്പെട്ടതാണ് നിങ്ങൾ ഉപയോഗിക്കുന്ന തലയിണയും അതിന്റെ കവറും.മിക്കവരും ആഴ്ചകളോളമോ മാസങ്ങളോളമോ തലയിണ കവർ മാറ്റാതെ ഉപയോഗിക്കുന്ന പതിവ് കണ്ടുവരുന്നുണ്ട്. മുഖം, മുടി, ശ്വാസകോശം എന്നിവയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന തലയിണ കവറിൽ വിയർപ്പ്, എണ്ണ, പൊടിപടലങ്ങൾ, ബാക്ടീരിയ എന്നിവ എളുപ്പത്തിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.also read:ഷിഗെല്ല: വ്യക്തതയില്ലാതെ ആരോഗ്യ വകുപ്പ്; മന്ത്രി പറഞ്ഞത് 38 കുട്ടികളെന്ന്, ചികിത്സിയിൽ 58 കുട്ടികൾഇത് ചർമ്മത്തെയും മുടിയിഴകളെയും ഗുരുതരമായി ബാധിക്കും. കൃത്യമായി വൃത്തിയാക്കാത്ത തലയിണ കവറിൽ മണിക്കൂറുകളോളം കിടക്കുന്നത് മുഖക്കുരു, ചൊറിച്ചിൽ ചർമ്മത്തിൽ ചുവന്ന തടുപ്പ് എന്നിവയ്ക്ക് കാരണമാക്കാം. ഇതിനോടൊപ്പം തന്നെ അലർജി രോഗങ്ങൾ, തുമ്മൽ തുടങ്ങിയ അവസ്ഥയും ഉണ്ടാകും. തലയിണ കവറിലുള്ള അഴുക്ക് മുടിയുടെ ആരോഗ്യത്തെയും ബാധിക്കും.സുഖകരമായ ഉറക്കത്തെ ബാധിക്കുംവൃത്തിയില്ലാത്ത തലയിണ കവറുകൾ ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ബാധിക്കും. വിയർപ്പും ദുർഗന്ധവും നിറഞ്ഞ തലയിണ കവർ അസ്വസ്ഥത സൃഷ്ടിക്കുകയും രാത്രിയിൽ ഉറക്കം നഷ്ടമാകാൻ കാരണമാകുകയും ചെയ്യും. ആഴ്ചയിൽ ഒരിക്കലെങ്കിലും തലയിണ കവർ മാറ്റുകയോ വൃത്തിയാക്കുകയോ ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്.The post എത്ര ദിവസം കൂടുമ്പോൾ തലയിണ കവർ മാറ്റണം? ഇത്രയും നാൾ ശ്രദ്ധിക്കാതിരുന്നവർ അറിയാൻ appeared first on Kairali News | Kairali News Live.