ഒരു ചെറിയ മാരുതി കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ അതിന് ഏറ്റവും നല്ല സമയം ഈ മാസം 14 വരെയാണ്. മാരുതി സുസുക്കി അവരുടെ കാറുകൾക്ക് വില വർധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവരുടെ പ്രൈസ് പ്രൊട്ടക്ഷൻ സ്കീം പ്രകാരം, ജൂൺ 14 വരെ ബുക്ക് ചെയ്യുന്നവരെ ഇത് ബാധിക്കില്ല. 30,000 രൂപ വരെയുള്ള വില വർധനവിനെ മറികടക്കാൻ ഇതുവഴി നിങ്ങൾക്ക് സാധിക്കും.മാരുതി സുസുക്കി അവരുടെ സെലേറിയോ, വാഗൺ ആർ, എസ്-പ്രസ്സോ, ഓൾട്ടോ കെ10 തുടങ്ങിയ ചില എൻട്രി ലെവൽ കാറുകളിലാണ് ഈ വിലവർധന ജൂൺ 14 വരെ തടഞ്ഞത്. ജൂൺ 14 നോ അതിന് മുമ്പോ ബുക്ക് ചെയ്യുന്നവർക്കാണ് ഈ അവസരം. നിലവിലെ പണപ്പെരുപ്പവും ഉൽപ്പാദനച്ചെലവ് വർധിച്ചതുമാണ് മാരുതിയുടെ വില വർധനവിന് കാരണം.Also Read: സാധാനങ്ങൾ വെയ്ക്കാൻ കുടുതൽ സ്ഥലം വേണോ? എന്നാൽ ഈ 3 ഇലക്ട്രിക് സ്കൂട്ടറുകൾ പരി‍‍ചയപ്പെടാംഈ പ്രൈസ് പ്രൊട്ടക്ഷൻ സ്കീമിന് പുറമെ, മാരുതി സുസുക്കി ‘സുഹാന സഫർ’ എന്ന പുതിയ ധനകാര്യ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡൗൺ പേയ്മെന്റ് പെട്ടെന്ന് തരപ്പെടുത്താൻ ബുദ്ധിമുട്ടുള്ളവർക്കാണ് ഈ പദ്ധതി ഉപകാരമാവുക. കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്കിൽ ഒരു ആർ.ഡി അക്കൗണ്ട് തുടങ്ങി ഒരു നിശ്ചിത തുക പ്രതിമാസം അതിൽ നിക്ഷേപിക്കാം. 3 മുതൽ 6 മാസം വരെയാണ് ഇതിന്റെ കാലാവധി. ഈ കാലയളവ് പൂർത്തിയാകുമ്പോൾ സമ്പാദിച്ച തുക കാറിന്റെ ഡൗൺ പേയ്മെന്റായി സ്വീകരിക്കും.The post മാരുതി സുസുക്കി വാങ്ങാൻ പ്ലാനുള്ളവർ ഇപ്പോൾ വാങ്ങിക്കോളൂ.. ജൂൺ 14 വരെ വില വർധനവ് മരവിപ്പിച്ചു appeared first on Kairali News | Kairali News Live.