ഒട്ടാവ | കാനഡയിലെ ഒന്റോറിയോ പ്രൊവിഷനില്‍ ഡ്യൂട്ടിയിലിരിക്കെ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനം ഇടിച്ച് കൊല്ലപ്പെട്ടു.ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ് സേനയിലെ തരുണ്‍ ബാലി (29) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ജെയിംസ് ബേയ്ക്കരികെ ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തരുണ്‍ ബാലിക്ക് പരിക്കേറ്റത്.പതിനെട്ടുകാരന്‍ ഓടിച്ച വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വാഹനം ഓടിച്ച പതിനെട്ടുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും മാനസികാരോഗ്യം പരിശോധിക്കാന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഹിയര്‍സ്റ്റ് പ്രദേശത്തും സമീപ പ്രദേശങ്ങളിലുമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.