കോഴിക്കോട്|കോഴിക്കോട്ടെ നിപ ബാധയെക്കുറിച്ച് പഠിക്കാനും സാമ്പിളുകള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്രസംഘം ഇന്നെത്തും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഏഴംഗ സംഘമാണ് എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് രോഗം സ്ഥീരികരിച്ചെന്ന് സംശയിക്കുന്ന ഗോഡൗണില്‍ ഉള്‍പ്പെടെ സംഘം പരിശോധന നടത്തും. കലക്ടര്‍, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും.അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനവും തുടരുകയാണ്. ഇന്നലെ മാത്രം 12441 രോഗികള്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. പകര്‍ച്ചപ്പനിക്കൊപ്പം ഷിഗെല്ല കേസുകളിലും വര്‍ധനവുണ്ട്. ഇന്നലെ മാത്രം 18 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 239 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.Content Highlights:A central health team consisting of doctors from the National Disease Control Centre will reach Kozhikode today to study the Nipah virus situation. The seven member team will inspect the warehouse in Ramanattukara where the infected youth is suspected to have contracted the virus. Meanwhile viral fever and Shigella cases are rising sharply across Kerala with thousands seeking treatment.