വയനാട് ജില്ലയിൽ ഭീതി പടർത്തി ഷിഗെല്ല വ്യാപനം തുടരുകയാണ്. ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി. ഇതിനിടെ മീനങ്ങാടിയിൽ കോവിഡ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.മീനങ്ങാടി പൊറക്കാടിയിൽ ഒരാളെ കോവിഡ് ലക്ഷണങ്ങളോടെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചു എന്നാണ് സൂചന. റിപ്പോർട്ട് പുറത്തുവന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിൽ ഒരാളെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.ALSO READ: ചിന്നക്കനാലിലെ കാട്ടാന ആക്രമണം: എ കെ ആന്റണിക്കെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ്എന്നാൽ ഇക്കാര്യം ആരോഗ്യ വകുപ്പ് മറച്ചുവയ്ക്കുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. മുൻകരുതൽ നടപടികൾ എടുക്കുന്നതിന് പകരം വിവരം പുറത്തുവിടാതിരിക്കുന്നത് ആഘാതം ഇരട്ടിയാക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ജില്ലയിൽ നേരത്തെ റിപ്പോർട്ട് ചെയ്ത ഷിഗെല്ല ബാധയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കോവിഡ് സംശയവും ഉയരുന്നത്.514 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ വയനാട്ടിൽ ചികിത്സ തേടിയത്. നേരത്തെ 21 പേരുടെ സാമ്പിൾ ലാബ് ടെസ്റ്റിനായി അയച്ചിരുന്നു. ഇതിലാണ് 16 പേർക്ക് രോഗം സ്ഥിരീകരിച്ചത്.Wayanad is witnessing growing public concern as a suspected COVID-19 case emerges in Meenangadi while the Shigella outbreak continues to spread across the district.The post മീനങ്ങാടിയിൽ കോവിഡ്? ഒരാൾ ക്വാറന്റയിനിലെന്ന് സൂചന, ഷിഗെല്ലയും പടരുന്നു appeared first on Kairali News | Kairali News Live.