നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം, കുഞ്ഞിനെ മർദ്ദിക്കുന്നുവെന്ന വിവരം മറച്ചുവച്ച ഉദ്യോ​ഗസ്ഥനെതിരെ നടപടി

Wait 5 sec.

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കുഞ്ഞിനെ മർദ്ദിക്കുന്നു എന്ന വിവരം അമ്മുമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിച്ചിരുന്നു. ഇതിൽ പരിശോധനയോ തുടർനടപടികളോ സ്വീകരിച്ചിരുന്നില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ വിവരംമറച്ചുവെച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും. ജീവനക്കാരനെ പുറത്താക്കാൻ ആരോ​ഗ്യമന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകിയിരിക്കുകയാണ്.കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുട്ടിയുടെ അമ്മൂമ്മ ആണ് ഹെല്പ് ലൈനിൽ വിളിച്ച് വിവരം അറിയിച്ചിരുന്നത്. അഖിലയുടെ അമ്മ റീന ആണ് മെയ് മൂന്നിന് ഹെൽപ് ലൈനിൽ വിവരം അറിയിച്ചത്. 16 മിനിറ്റ് നീണ്ട ശബ്ദ സന്ദേശം ആണ് പുറത്ത് വന്നിരിക്കുന്നത്. മെയ് രണ്ടിന് നെടുമങ്ങാട് പൊലീസിലും പരാതി നൽകിയിരുന്നു.also read:ലോഡ്ജിൽ നിന്ന് കണ്ടെടുത്തത് 159 ​ഗ്രാം എംഡിഎംഎ, കോഴിക്കോട് വൻ ​ലഹരിവേട്ടപരാതി അറിയിച്ച് 26-ാം ദിവസം ആണ് കുട്ടി കൊല്ലപ്പെടുന്നത്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെൽപ് ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. എന്നാൽ ഇവർ ആവശ്യമായ നടപടികൾ എടുത്തിരുന്നില്ല. പരാതിയിൽ ഒരു തുടർനടപടിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.കേരളത്തെ ഞ‌െട്ടിച്ച സംഭവമായിരുന്നു നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതകം. കുഞ്ഞിൻറെ അമ്മയുടെ പങ്കാളി അഷ്ക്കർ, അമ്മ അഖില എന്നിവരാണ് കേസിലെ പ്രതികൾ. അഷ്ക്കർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മാസങ്ങളോളം അതിക്രൂരമായ മർദനമാണ് കുട്ടി നേരിട്ടിരുന്നത്. അങ്ങനെയുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഡോക്ടറിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.The post നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം, കുഞ്ഞിനെ മർദ്ദിക്കുന്നുവെന്ന വിവരം മറച്ചുവച്ച ഉദ്യോ​ഗസ്ഥനെതിരെ നടപടി appeared first on Kairali News | Kairali News Live.