ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ എ കെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിന് കാരണം 2002ലെ എ കെ ആന്റണി സർക്കാരിന്റെ നയമാണെന്ന് സി പി മാത്യു പറഞ്ഞു. 301 കോളനിയിൽ ഭൂമി പതിച്ചു നൽകിയത് ആന്റണി സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.301 കോളനി പതിച്ചു നൽകാനുള്ള ആന്റണി സർക്കാരിന്റെ തീരുമാനമാണ് പ്രശ്നങ്ങൾക്ക് കാരണം. ഈ പ്രദേശം വന്യജീവികളുടെ വിഹാര കേന്ദ്രമാണ്. എന്നാൽ ഇവിടം ജനവാസമേഖല ആയതോടെ വന്യജീവികൾ പുറത്തിറങ്ങി അക്രമകാരികളായെന്നും ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു വ്യക്തമാക്കി.ALSO READ: ഭരണാനുകൂല സംഘടനാനേതാവിന് ജോലിയിൽ ഇളവ് നൽകണം; വിചിത്ര ഉത്തരവുമായി സംസ്ഥാന ആസൂത്രണ ബോർഡ്കഴിഞ്ഞ 20 വർഷത്തിനിടെ ചിന്നക്കനാൽ മേഖലയിൽ 47 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്.Idukki DCC President C P Mathew has strongly criticized former Chief Minister A K Antony over the Chinnakkanal wild elephant attack issue.The post ചിന്നക്കനാലിലെ കാട്ടാന ആക്രമണം: എ കെ ആന്റണിക്കെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് appeared first on Kairali News | Kairali News Live.