കോഴിക്കോട് കിണാശ്ശേരിയിൽ ഡാൻസഫ് സംഘവും കസബ പൊലീസും ചേർന്ന് 195 ഗ്രാം എംഡിഎംഎ പിടികൂടി. കടുപ്പിനിയിലെ ലോഡ്ജിൽ നടന്ന പരിശോധനയിലാണ് മുഹമ്മദ് ജാവേദ്ഖാൻ എന്ന യുവാവ് പിടിയിലായത്. ക്രിമിനൽ കേസ് പ്രതിയായ ജാവേദ്ഖാൻ 4 ദിവസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.അതേസമയം, കഴിഞ്ഞ ദിവസം എറണാകുളം പെരുമ്പാവൂരിൽ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും പിടികൂടിയിരുന്നു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന ലോഡ്ജുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.also read:ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചുനേരത്തേ ലഹരി ഉൽപന്നങ്ങൾ പിടികൂടിയ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും, ഇവർ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയിരുന്നു. നാട്ടിൽ പോയ അതിഥി തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ ലഹരി ഉത്പന്നങ്ങൾ കടത്തി കൊണ്ടുവന്ന് സൂക്ഷിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഉദ്ദോഗസ്ഥർ പറഞ്ഞു.The post ലോഡ്ജിൽ നിന്ന് കണ്ടെടുത്തത് 159 ഗ്രാം എംഡിഎംഎ, കോഴിക്കോട് വൻ ലഹരിവേട്ട appeared first on Kairali News | Kairali News Live.