വിദേശ ഇനം ജീവികളെ വിൽപ്പനയ്ക്കായി കൊണ്ടുവന്നു; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Wait 5 sec.

തിരുവനന്തപുരത്ത് വിദേശ ഇനം ജീവികളെ വിൽപ്പനയ്ക്കായി കൊണ്ടുവന്നയാൾ പിടിയിൽ. ആഫ്രിക്കൻ ബാൾ പൈത്തൻ, ഇഗ്വാന എന്നിവയുമായാണ് യുവാവ് പിടിയിലായത്. കല്ലറ സ്വദേശി സനൂസിക്കാണ് പിടിയിലായത്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഇയാളിൽ നിന്നും പിടിച്ചെടുത്ത ജീവികളെ കോടതിയുടെ അനുമതിയോടെ മൃഗശാലക്ക് കൈമാറി. കേരളത്തിലെമ്പാടും പെറ്റ്ഷോപ്പുകളുടെ മറവിൽ നിയമപരമായ രേഖകളില്ലാതെ വിദേശ ജീവികളുടെ വില്പനയും കൈമാറ്റവും നടന്നു വരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്.The post വിദേശ ഇനം ജീവികളെ വിൽപ്പനയ്ക്കായി കൊണ്ടുവന്നു; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ appeared first on Kairali News | Kairali News Live.