റോഡ് അപകടങ്ങളും നിയമലംഘനങ്ങളും വർധിക്കുമ്പോഴും വർക്കലയിൽ എൻഫോഴ്സ്മെന്റ് വാഹനം പ്രവർത്തനരഹിതം

Wait 5 sec.

ടൂറിസം കേന്ദ്രമായ വർക്കലയിൽ റോഡ് അപകടങ്ങളും നിയമലംഘനങ്ങളും വർധിക്കുമ്പോഴും എൻഫോഴ്സ്മെന്റ് വാഹനം പ്രവർത്തനരഹിതം. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിലാണ് വാഹനം പ്രവർത്തനരഹിതമായി കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ റോഡ് സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് വാഹനം വർക്കലയിൽ എത്തിച്ചത്.എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡീസൽ ലഭിക്കാത്തതിനെ തുടർന്ന് വാഹനം ഉപയോഗശൂന്യമായി കിടക്കുകയാണ്.സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിലാണ് വാഹനം പാർക്ക് ചെയ്തിരിക്കുന്നത്. വർക്കലയിൽ കൗമാരക്കാർ അമിതവേഗത്തിൽ മോട്ടോർ ബൈക്കുകൾ ഓടിക്കുന്നത്, ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, അപകടകരമായ രീതിയിലുള്ള വാഹനയാത്രകൾ എന്നിവ നിത്യസംഭവമായി മാറിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ വരവും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളിൽ കർശന പരിശോധനകളും നിരീക്ഷണവും അനിവാര്യമായിരിക്കെയാണ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനം പ്രവർത്തനരഹിതമായത്.അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിയമലംഘനങ്ങൾ തടയാൻ നിയോഗിച്ച വാഹനത്തിന് ഇന്ധനം പോലും ലഭ്യമാക്കാൻ കഴിയാത്തത് വകുപ്പിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നതാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വാഹനം എത്രയും വേഗം പ്രവർത്തനസജ്ജമാക്കി വർക്കലയിലെ പരിശോധനകളും നിയമനടപടികളും ശക്തമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.The post റോഡ് അപകടങ്ങളും നിയമലംഘനങ്ങളും വർധിക്കുമ്പോഴും വർക്കലയിൽ എൻഫോഴ്സ്മെന്റ് വാഹനം പ്രവർത്തനരഹിതം appeared first on Kairali News | Kairali News Live.