കേന്ദ്ര തൊഴിൽ ഉദ്യോഗമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനുവേണ്ടി സ്പെഷ്യൽ കോച്ചിങ്ങ് സ്കീം (വിഷയങ്ങൾ: സ്റ്റെനോഗ്രാഫി, ടൈപ്പ്റൈറ്റിങ്ങ്, ഇംഗ്ലീഷ്, ജി.കെ, ഗണിതം) എന്ന സൗജന്യ കോഴ്സ് ജൂലൈ 1 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു. കുറച്ച് സീറ്റുകൾ ഒഴിവുണ്ട്.വാർഷിക വരുമാനം 3 ലക്ഷം കവിയാൻ പാടില്ല. പഠന പുസ്തകങ്ങൾ സൗജന്യമായി നൽകും. പ്രായ പരിധി: 18-27. യോഗ്യത: +2. സ്‌റ്റൈപ്പൻഡ്: 1000 രൂപ പ്രതിമാസം (80 ശതമാനം ഹാജർ ഉണ്ടായിരിക്കണം) അവശ്യമായ സർട്ടിഫിക്കറ്റുകൾ (പകർപ്പുകൾ): എസ്.എസ്.എൽ.സി, പ്ലസ്ടു, ആധാർ, തൊഴിൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ (2 എണ്ണം). വിശദവിവരങ്ങൾക്ക് ‘National Career Service Centre for SC/STs, Trivandrum’ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471 2332113.