കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സുകൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. സര്‍വകലാശാല പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും മുന്നറിയിപ്പുണ്ട്.കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാലുമാണ് ജില്ലയിൽ അവധി പ്രഖ്യാപിച്ചത്.The post റെഡ് അലേർട്ട്; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്ക്ക് നാളെ അവധി appeared first on Kairali News | Kairali News Live.