ദുബൈ എമിറേറ്റ്‌സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആറ് ഇന്ത്യക്കാർ മരിച്ചു; അഞ്ചുപേരുടെ നില ​ഗുരുതരം

Wait 5 sec.

ദുബൈ| ദുബൈ എമിറേറ്റ്‌സ് റോഡില്‍ മിനിബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ആറുപേര്‍ ഇന്ത്യക്കാരാണ്. ശ്രീലങ്ക, നേപ്പാള്‍ സ്വദേശികളും മരിച്ചവരിലുണ്ട്. ഒമ്പത് പേര്‍ക്ക് പരുക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു. പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.മോട്ടീവ് ടെക്നിക്കല്‍ സര്‍വീസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ മലയാളികളുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.സാങ്കേതിക തകരാറിനെ തുടര്‍ന്ന് റോഡിന് നടുവില്‍ നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ട്രക്കുമായി സുരക്ഷിത അകലം പാലിക്കാതിരുന്നതും ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പട്രോള്‍ സംഘങ്ങളും രക്ഷാപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തിയതായി ദുബായ് പോലീസ് ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ഒമ്പത് പേരെയും ആശുപത്രികളിലേക്ക് മാറ്റി.Content Highlights:Eight workers, including six Indians, were killed in a tragic mini bus crash on Dubai Emirates Road. Nine others were injured when the bus rammed into a stalled truck due to a lack of safe distance. Dubai Police and rescue teams shifted all the injured individuals to nearby hospitals.