24 ഇന്ത്യന്‍ നാവികരുമായി കാര്‍വാറില്‍ നിന്നും പുറപ്പെട്ട എണ്ണക്കപ്പലിന് ഒമാന്‍ തീരത്ത് വെച്ച് തീപ്പിടിച്ചു

Wait 5 sec.

മസ്‌കറ്റ്  | 24 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ചിരുന്ന ‘മാരിവെക്‌സ്’ എന്ന എണ്ണക്കപ്പലിന് ഒമാന്‍ തീരത്ത് വെച്ച് തിങ്കളാഴ്ച തീപിടിച്ചതായി റിപ്പോര്‍ട്ട്. മഡഗാസ്‌കര്‍ പതാക ഘടിപ്പിച്ച ഈ കപ്പലില്‍ ചരക്കുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ച കപ്പലിലുണ്ടായ അപകടത്തെക്കുറിച്ച് എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിനും സുരക്ഷയ്ക്കുമായി ഒമാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു.മറൈന്‍ ട്രാഫിക് പ്ലാറ്റ്ഫോമിലെ ട്രാക്കിംഗ് വിവരങ്ങള്‍ അനുസരിച്ച്, ഈ കപ്പല്‍ ഇന്ത്യയിലെ കാര്‍വാറില്‍ നിന്ന് ഒമാനിലെ ദുഖ്മിലേക്ക് പോവുകയായിരുന്നു.അതേ സമയം, എല്ലാ ഇന്ത്യന്‍ നാവികരും നിലവില്‍ സുരക്ഷിതരാണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം, വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍, ഇന്ത്യന്‍ നാവികസേന, പ്രതിരോധ മന്ത്രാലയം എന്നിവയുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടര്‍ ഓപേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് വഴി ഷിപ്പിംഗ് മന്ത്രാലയം ഇതുവരെ 3,506 ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ടെന്നും അതില്‍ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ നാട്ടിലെത്തിച്ച 32 പേരും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രാദേശിക സമയം ഉച്ചയ്ക്ക് 1.30ഓടെയാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല