ഇടുക്കി|സൂര്യനെല്ലിയിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് വനം മന്ത്രി ഷിബു ബേബി ജോണിനെ പരിഹസിച്ച് മുന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യമൃഗ ശല്യം പരിഹരിക്കാന്‍ ഒറ്റമൂലി ഇല്ലെന്ന് തിരിച്ചറിഞ്ഞതില്‍ നന്ദിയുണ്ടെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പുതിയ വനംമന്ത്രി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇതേ കാര്യങ്ങളാണ് താന്‍ നേരത്തെ പറഞ്ഞത്. അന്ന് തന്നെ വേട്ടയാടിയവര്‍, തന്നെ വിമര്‍ശിച്ചവര്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കണം. ഷിബു ബേബി ജോണ്‍ ഉറങ്ങിയപ്പോള്‍ അല്ല ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെയാണ് കാട്ടാന വന്നതെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ന് രാവിലെയാണ് യുവതി മരിച്ചത്. സൂര്യനെല്ലി തിരുവള്ളൂവര്‍ ഉന്നതിയിലെ മാരിയാണ് മരിച്ചത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകവേ രാവിലെ 8.30നായിരുന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍ മാരിയുടെ കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയും കോടമഞ്ഞും ഉണ്ടായിരുന്നതിനാല്‍ ആന റോഡില്‍ നില്‍ക്കുന്നത് കണ്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.വീട്ടില്‍നിന്ന് മെയിന്‍ റോഡിലേക്ക് വരുന്നതിനിടെ മാരിയും മകനും കാട്ടാനക്കൂട്ടത്തിന് മുന്നില്‍ പെടുകയായിരുന്നു. മൂടല്‍മഞ്ഞുള്ള സമയമായതിനാല്‍ കാട്ടാനക്കൂട്ടം സമീപത്തുള്ളത് ഇവര്‍ തിരിച്ചറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ആര്‍ ആര്‍ ടി സംഘം കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായി തുടരുകയാണ്. കാട്ടാന ശല്യത്തിനെതിരേ പ്രദേശവാസികള്‍ പലതവണ പരാതികളുമായി അധികൃതരെ സമീപിച്ചിരുന്നെങ്കിലും പരിഹാരമായിട്ടില്ല.Content Highlights:Former Forest Minister AK Saseendran mocked current Forest Minister Shibu Baby John following a fatal wild elephant attack in Suryanelli. A woman was killed and her child injured by a herd of elephants while walking to school amidst heavy fog. Saseendran noted that the current ministry now realizes there is no quick fix for the ongoing human wildlife conflict.