കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജോയിൻ രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു

Wait 5 sec.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജോയിൻ രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു. സർവകലാശാല ജോയിൻ രജിസ്ട്രാറും രജിസ്ട്രാറുടെ പേഴ്സണൽ അസിസ്റ്റന്റുമായ ടി ബി മുഹമ്മദ് സലീം (54) ആണ് മരിച്ചത്. എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.  പുരയിടത്തിൽ കൃഷിക്കായി ഇറങ്ങവേ ഷോക്കേറ്റെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.The post കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ജോയിൻ രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു appeared first on Kairali News | Kairali News Live.