മുനമ്പം വഖഫ് ഭൂമിയുടെ കാര്യത്തിൽ മുസ്‌ലിം ലീഗ് നേതാവ് പി.എം.എ സലാം യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടും പൊട്ടൻകളി തുടരുകയാണെന്ന് ഐഎൻഎൽ. പുതിയ നിയമമനുസരിച്ച് ഉമീദ് പോർട്ടലിൽ വഖഫ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ സ്വത്ത് വഖഫ് അല്ലാതാവുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി 2026 മേയ് 17 ആയിരുന്നു. മേയ് 14നാണ് വ്യക്തികളുടെയും വിവിധ സംഘടനകളുടെയും അഭ്യർത്ഥന മാനിച്ച് ബോർഡ് രജിസ്ട്രേഷൻ പൂർത്തിയാക്കുന്നത്.അനാവശ്യമായ വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന മട്ടിൽ ഇതിനെയാണ് മഹാപാതകമായി സലാം അവതരിപ്പിക്കുന്നത്. നിസാർ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ 2019ൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ബോർഡ് ചെയർമാനായിരിക്കെയാണ് മുനമ്പം ഭൂമി വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്യുന്നത്. ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും കെ.പി.എ മജീദുമൊക്കെ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് എത്രയോ തവണ പ്രസ്താവന നടത്തിയതാണ്. അന്നൊന്നും ഇല്ലാത്ത പരിഭ്രാന്തിയും വഖഫ് സ്വത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ കടിച്ചു കീറാനുള്ള വ്യഗ്രതയും ലീഗ് അകപ്പെട്ട രാഷ്ട്രീയ കുരുക്കിൻ്റെ സങ്കീർണതയാണ് ചൂണ്ടിക്കാട്ടുന്നത്.also read:പൊന്മുടിയിൽ വച്ചുണ്ടായ വാക്കു തർക്കം; വിതുരയിൽ ട്രാവലറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് മുഖംമൂടി സംഘംമുനമ്പത്തേത് വഖഫ് സ്വത്തല്ല എന്ന് നൂറുവട്ടം ആവർത്തിച്ച മുഖ്യമന്ത്രി വി.ഡി സതീശനെ താങ്ങുകയല്ലാതെ ലീഗിൻ്റെ മുന്നിൽ വേറെ മാർഗ്ഗമില്ല. ധർമ്മ സ്ഥാപനങ്ങളെ തള്ളിപ്പറയാനും വഖഫ് സംരക്ഷിക്കാൻ ഇറങ്ങിയവരെ കുറ്റപ്പെടുത്താനും പി.എം.എ സലാം കാണിക്കുന്ന ആവേശം മുസ്‌ലിം ലീഗ് അധികാരം നിലനിർത്താൻ ആർക്കും മുമ്പിലും തലകുനിക്കും എന്നതിൻ്റെ വ്യക്തമായ തെളിവാണ്. ബാബറി മസ്ജിദ് വിഷയത്തിലും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. അതുകൊണ്ടുതന്നെ, മുനമ്പത്തെ 404 ഏക്കർ വഖഫ് ഭൂമി സംരക്ഷിക്കുന്ന വിഷയത്തിൽ കോൺഗ്രസ്-ലീഗ്-ബി.ജെ.പി മുന്നണി നടത്തുന്ന കുപ്രചരണങ്ങളെ പരാജയപ്പെടുത്താനും വഖഫ് സ്വത്ത് തിരിച്ചുപിടിക്കാനും മതേതര വിശ്വാസികൾ നിയമ മാർഗേന ഒറ്റക്കെട്ടായി പൊരുതണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു.The post മുനമ്പം വഖഫ് വിവാദം; ലീഗ് സെക്രട്ടറി ‘പൊട്ടൻ കളി’ തുടരുന്നുവെന്ന് ഐഎൻഎൽ appeared first on Kairali News | Kairali News Live.